Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
യുകെയിലേക്ക് മനുഷ്യക്കടത്തിലൂടെ അനധികൃത കുടിയേറ്റക്കാരെ എത്തിച്ചാല്‍ തീവ്രവാദമായി കണക്കാക്കും
reporter

 ലണ്ടന്‍: യുകെയിലേക്ക് മനുഷ്യക്കടത്തിലൂടെ അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്നതിനെ തീവ്രവാദത്തിന്റെ ഗണത്തില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ നേതാവ് സര്‍ കെയിര്‍ സ്ട്രാര്‍മര്‍ രംഗത്തെത്തി. യൂറോപ്പുമായി പുതിയ സെക്യൂരിറ്റി ഡീലുണ്ടാക്കാനൊരുങ്ങവേയാണ് സ്ട്രാര്‍മര്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹേഗിലേക്കുള്ള തന്റെ സന്ദര്‍ശനത്തിനിടെ യൂറോപ്യന്‍ യൂണിയന്‍ പോലീസിംഗ് ബോഡിയായ യൂറോപോളുമായി ഇത്തരം മനുഷ്യക്കടത്തിനെ തടയുന്നതിനായി പുതിയൊരു കരാറിലേര്‍പ്പെടാനുള്ള സാധ്യതയും സ്ട്രാര്‍മര്‍ തേടുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ലൈവ് പോലീസ് ഡാറ്റയ്ക്കും ഇന്റലിജന്‍സ്-ഷെയറിംഗ് സിസ്റ്റത്തിനും പകരം സംവിധാനമേര്‍പ്പെടുത്താനും പുതിയ ഡീലിലൂടെ സാധിക്കുമെന്ന പ്രതീക്ഷയും സ്ട്രാര്‍മര്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ട്രാര്‍മര്‍ മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ നിലവില്‍ ഇതിനായുള്ള നയങ്ങളിലുപരിയായൊന്നുമുള്ളവയല്ലെന്നാണ് സര്‍ക്കാര്‍ പ്രതികരിച്ചിരിക്കുന്നത്. യുകെയിലേക്ക് ബോട്ടുകളിലൂടെ മനുഷ്യക്കടത്ത് നടത്തുന്ന ക്രിമിനല്‍ സംഘങ്ങളെ കാലാവസ്ഥാ വ്യതിയാനം, ഭീഷണിയുയര്‍ത്തുന്ന വിദേശശക്തികള്‍, തീവ്രവാദം എന്നിങ്ങനെയുള്ള മൂന്ന് പ്രധാനപ്പെട്ട സുരക്ഷാ ഭീഷണികളെ പോലെ തന്നെ നേരിടണമെന്നാണ് സ്ട്രാര്‍മര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് ചാനല്‍ മുഖാന്തിരം മനുഷ്യക്കടത്ത് നടത്തുന്ന ബോട്ടുകളെ തടയുന്നിന് വര്‍ധിച്ച മുന്‍ഗണനയാണ് നല്‍കുന്നതെന്നും ഇതിനായി ഈ വര്‍മാദ്യം ഒരു നിയമം പാസാക്കിയിരുന്നുവെന്ന കാര്യമാണ് പ്രധാനമന്ത്രി ഋഷി സുനക് ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുന്നത്. സമീപകാലത്തായി ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയിലേക്ക് വരുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുതിച്ച് കയറിയ സാഹചര്യത്തിലാണ് സ്ട്രാര്‍മര്‍ ഇതിനെ നേരിടുന്നതിനുള്ള നിര്‍ണായകമായ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. 2022ല്‍ ചാനല്‍ കടന്ന് 45,755 അനധികൃത കുടിയേറ്റക്കാരാണ് യുകെയിലേക്ക് എത്തിയിരിക്കുന്നത്. 2018ല്‍ ഇത് സംബന്ധിച്ച ഡാറ്റ ശേഖരിക്കാന്‍ തുടങ്ങിയത് മുതല്‍ ഏറ്റവും വര്‍ധിച്ച എണ്ണമാണിത്. ഈ വര്‍ഷം ഇത് വരെയായി ചാനലിലൂടെ എത്തിയത് 20,101 പേരാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ചാനലിലൂടെ അപകടകരമായ രീതിയില്‍ ആളുകളെ യുകെയിലേക്ക് എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിന് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കി സര്‍ക്കാര്‍ ഒരു ക്രിമിനല്‍ ഇന്റസ്ട്രിയെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് സണ്‍ ന്യൂസ് പേപ്പറിലെഴുതിയ ഒരു ആര്‍ട്ടിക്കിളില്‍ സ്ട്രാര്‍മര്‍ ആരോപിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window