Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
അനധികൃത കുടിയേറ്റക്കാരെ വീടുകളില്‍ കയറി റെയ്ഡ് ചെയ്ത് അധികൃതര്‍
reporter

ലണ്ടന്‍: റുവാണ്ടയിലേക്ക് നാടുകടത്താന്‍ തീരുമാനിച്ച അനധികൃത കുടിയേറ്റക്കാരെ യുകെ ഹോം ഓഫിസ് കസ്റ്റഡിയിലെടുത്തു. ഈ ആഴ്ച രാജ്യത്തുടനീളം ഇതിനായി നിരവധി ഓപ്പേറഷന്‍സ് നടത്തിയിട്ടുണ്ടെന്നും വരും ആഴ്ചകളില്‍ ഇതു ശക്തിപ്പെടുത്തുമെന്നും ഹോം ഓഫിസ് അറിയിച്ചു. എത്ര പേരെ കസ്റ്റഡിയിലെടുത്തെന്നോ എവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നോ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റുവാണ്ട സേഫ്റ്റി ബില്‍ കഴിഞ്ഞയാഴ്ച പാര്‍ലെമന്റില്‍ പാസായിരുന്നു. ജൂലൈയോടെ റുവാണ്ടയിലേക്ക് അനധികൃത കുടിയേറ്റക്കാരെ അയക്കാനുള്ള വിമാനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിന് മുന്നോടിയായാണ് ഇപ്പോഴത്തെ നീക്കം. അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന വിഡിയോ യുകെ ഹോം ഓഫിസ് പുറത്ത് വിട്ടു. നിലവില്‍ പിടികൂടിയവരുടെ വിവരങ്ങള്‍ ഹോം ഓഫിസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

''റുവാണ്ടയുമായി സഹകരിച്ചുള്ള ഞങ്ങളുടെ ഈ പ്രവര്‍ത്തനം നിയമവിരുദ്ധമായ കുടിയേറ്റമെന്ന ആഗോള വെല്ലുവിളിയെ നേരിടാനുള്ള ശ്രമമാണ്. ഇത് നടപ്പിലാക്കുന്നതിനായി പുതിയതും ശക്തവുമായ നിയമനിര്‍മാണത്തിന് ഞങ്ങള്‍ അശ്രാന്തം പരിശ്രമിച്ചു. ഞങ്ങളുടെ എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ അനധികൃത കുടിയേറ്റരെ വേഗത്തില്‍ തടങ്കലിലാക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. ഇവരെ വിമാനത്തില്‍ നാടുകടത്തും. ഇതൊരു സങ്കീര്‍ണ്ണമായ ജോലിയാണ്, എന്നാല്‍ ഈ നയം പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ അനധികൃത കുടിയേറ്റത്തെ നേരിടാമെന്ന് പ്രതീക്ഷിക്കുന്നു. '' ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവര്‍ലി പറഞ്ഞു: ' ഹോം ഓഫിസ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നിന് മുന്നോടിയായി തടങ്കല്‍ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനായി 2,200 ലധികം തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ക്ലെയിമുകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നതിന് 200 പുതിയ കേസ് വര്‍ക്കര്‍മാരെ പരിശീലിപ്പിച്ചു, കൂടാതെ 500 ഉന്നത പരിശീലനം ലഭിച്ച എസ്‌കോര്‍ട്ടുകളും തയ്യാറാണ്.

 
Other News in this category

 
 




 
Close Window