Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടിഷ് പൗരന്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ മലയാളി വിദ്യാര്‍ഥിക്ക് എട്ടു വര്‍ഷം ജയില്‍ ശിക്ഷ
Text By: Team ukmalayalampathram
എഴുപത്തഞ്ചു വയസ്സുകാരന്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ മലയാളി വിദ്യാര്‍ഥിക്ക് ജയില്‍ ശിക്ഷ. 27 വയസ്സുകാരനായ ഷാരോണ്‍ എബ്രഹാമിനെയാണു ശിക്ഷ വിധിച്ചു കൊണ്ടു കോടതി ഉത്തരവിട്ടത്. ഇദ്ദേഹം ആറ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. ഷാരോണിന് എട്ട് വര്‍ഷത്തേക്ക് യുകെയില്‍ വാഹനമോടിക്കാന്‍ അനുമതിയില്ല. ലൂയിസ് ക്രൗണ്‍ കോടതിയാണു ശിക്ഷ വിധിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചതെന്ന് ശിക്ഷാ വിധിയില്‍ പറയുന്നു.
2023 ജൂലൈ 26 ന് ഈസ്റ്റ്‌ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇടിച്ചാണ് ആന്‍ഡ്രൂ ഫോറെസ്റ്റിര്‍ (75) എന്നയാള്‍ മരിച്ച സംഭവത്തില്‍ 27 കാരനായ ഷാരോണ്‍ എബ്രഹാം ആണ് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. വോക്കിങ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്നു ആന്‍ഡ്രൂ. സീബ്ര ലൈനിലൂടെ സഞ്ചരിക്കുമ്പോഴാണ് ഷാരോണ്‍ ഓടിച്ച വാഹനം പ്രൊഫസറെ ഇടിച്ചത്.

ആറ് വര്‍ഷത്തെ തടവിനു പുറമെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ ഭാഗത്തു നിന്ന് വന്ന പിഴവുകള്‍ ഒന്നൊന്നായി കോടതിയില്‍ തെളിയിക്കപ്പെടുകയായിരുന്നു. മണിക്കൂറില്‍ 30 മൈല്‍ വേഗതയില്‍ ഡ്രൈവ് ചെയ്യേണ്ട സ്ഥലങ്ങളില്‍ ഷാരോണ്‍ 45 മൈലിനും 52 മൈലിനും ഇടയില്‍ ഡ്രൈവ് ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. അതു മാത്രമല്ല അപകടം നടന്ന സമയത്ത് കാറിന്റെ വേഗത മണിക്കൂറില്‍ 52 മൈല്‍ ( 83.6 കിലോമീറ്റര്‍) ആയിരുന്നു.

അപകടമുണ്ടാകാനുള്ള സാഹചര്യം ഉണ്ടായിട്ടും അവസാനത്തെ ഒന്നോ രണ്ടോ സെക്കന്‍ഡ് മാത്രമാണ് ഇയാള്‍ ബ്രേക്ക് ഇട്ടതെന്നും പോലീസ് കോടതിയില്‍ തെളിയിച്ചിരുന്നു. 9 വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കേസില്‍ ഷാരോണ്‍ കുറ്റസമ്മതം നടത്തിയതു കൊണ്ടാണ് ശിക്ഷ ആറ് വര്‍ഷമായി കുറഞ്ഞത്.
 
Other News in this category

 
 




 
Close Window