Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുന്ന ട്രെയിന്‍ പണിമുടക്കും റോഡുകളിലെ അറ്റകുറ്റപ്പണികളും യാത്രക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കും
reporter

ലണ്ടന്‍: അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ട്രെയിന്‍ പണിമുടക്കും റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളും മൂലം യാത്രക്കാര്‍ക്ക് വന്‍തോതില്‍ തടസ്സം നേരിടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അടുത്ത 10 ദിവസമെങ്കിലും യാത്രാ തടസ്സം നീണ്ടു നിന്നേക്കാം. ലണ്ടനില്‍ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന റോഡുകളിലാണ് കൂടുതല്‍ ഗതാഗത കരുക്കിന് സാധ്യതയെന്ന് വിദഗ്ധര്‍ അറിയിച്ചു. വാരാന്ത്യത്തില്‍ വാഹനത്തില്‍ അവധിക്കാല യാത്ര ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കൂടുന്നതു മൂലം ഗതാഗത കുരുക്ക് കൂടാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഈസ്റ്റര്‍ അവധിക്കാലത്തെ അപേക്ഷിച്ച് തിരക്ക് കുറവായിരിക്കുമെന്ന് ഇന്റിക്‌സ് പറഞ്ഞു. ബ്രിട്ടനിലെ പ്രധാന റെയില്‍ പാതയായ വെസ്റ്റ് കോസ്റ്റ് മെയിന്‍ലൈന്‍ വാരാന്ത്യത്തില്‍ ഭാഗികമായി അടച്ചിടുന്നത് മൂലം കൂടുതല്‍ യാത്രക്കാര്‍ മോട്ടോര്‍വേകളില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായേക്കാം. ഇതും റോഡുകളില്‍ തിരക്ക് കൂടുന്നതിന് കാരണമാകും. ഈ വാരാന്ത്യത്തില്‍ കൂടുതല്‍ ആളുകള്‍ വിദേശത്തേയ്ക്ക് പോകുന്നതും എയര്‍പോര്‍ട്ട് റോഡുകളില്‍ തിരക്ക് ഉയരുന്നതിന് കാരണമാകും.

ഏവിയേഷന്‍ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച്, 3,000-ലധികം ഫ്‌ലൈറ്റുകളാണ് ഇംഗ്ലണ്ടിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഈ വാരാന്ത്യത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞവര്‍ഷം ഈ സമയത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പല ട്രെയിന്‍ സര്‍വീസുകളും ഈ ദിവസങ്ങളില്‍ പണിമുടക്ക് മൂലം തടസ്സപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കോവെന്‍ട്രി, ക്രൂ, കാര്‍ലിസ് എന്നിവടങ്ങളിലെ ട്രെയിന്‍ ഗതാഗതം തടസപ്പെടുന്നതുമൂലം മിഡ്ലാന്‍ഡിലേക്കും പ്രത്യേകിച്ച് സ്‌കോട്ട്ലന്‍ഡിലേക്കും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പകരം റോഡ് മാര്‍ഗമുള്ള യാത്രയെ ആശ്രയിക്കേണ്ടതായി വരും. കേംബ്രിഡ്ജ്, ലിവര്‍പൂള്‍ എന്നിവിടങ്ങളിലും വാരാന്ത്യത്തില്‍ റെയില്‍ തടസ്സമുണ്ടാകും. മിക്ക ഓപ്പറേറ്റര്‍മാരും പണിമുടക്ക് ദിവസങ്ങളില്‍ ട്രെയിനുകളൊന്നും ഓടിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ റോഡിലെ തിരക്ക് പരിഗണിച്ച് യാത്രയുടെ സമയം ക്രമീകരിക്കണം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window