Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
പാപ്പരത്വ കേസില്‍ ബോറിസ് ബെക്കറെ കുറ്റവിമുക്തനാക്കി
reporter

ലണ്ടന്‍: പാപ്പരത്വ കേസില്‍ ജര്‍മന്‍ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് ആശ്വാസം. ബാങ്കുകള്‍ക്കും മറ്റുമായി 5 കോടി പൗണ്ട് (500 കോടിയിലേറെ രൂപ) കടമുള്ള ബെക്കര്‍ അതു തിരിച്ചടയ്ക്കുന്നതിനു ന്യായമായ ശ്രമം നടത്തിയെന്നു ബോധ്യപ്പെട്ടതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് ചീഫ് ഇന്‍സോള്‍വന്‍സി ആന്‍ഡ് കമ്പനീസ് കോടതി വിലയിരുത്തി അദ്ദേഹത്തെ മോചിപ്പിച്ചു. ബെക്കര്‍ക്കെതിരെ ഉണ്ടായിരുന്ന 25 കുറ്റാരോപണങ്ങളില്‍ ഇനി നടപടിയൊന്നും ഉണ്ടാവില്ല. 2017 ല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബെക്കറെ ആസ്തികള്‍ മറച്ചുവച്ചതിനും മറ്റുമായി കോടതി രണ്ടര വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.

ലണ്ടന്‍ ജയിലില്‍ 8 മാസം ശിക്ഷ അനുഭവിച്ച അദ്ദേഹത്തെ കുറ്റവാളികളെ കൈമാറാനുള്ള വ്യവസ്ഥ പ്രകാരം 2 വര്‍ഷം മുന്‍പ് ജര്‍മനിക്കു നാടുകടത്തി. 1985 ല്‍ 17-ാം വയസ്സില്‍ വിംബിള്‍ഡണ്‍ ചാംപ്യനായി സൂപ്പര്‍താരമായ ബെക്കര്‍ 1999 ല്‍ പ്രഫഷനല്‍ ടെന്നിസില്‍ നിന്നു വിരമിച്ചിരുന്നു. പിന്നീട് പരിശീലകനായും ടിവി കമന്റേറ്ററായും നിക്ഷേപകനായും ജോലി ചെയ്‌തെങ്കിലും വന്‍ കടക്കാരനായി നിയമനടപടി നേരിടേണ്ടിവന്നു. കൈവശമുള്ള ട്രോഫികള്‍ ഉള്‍പ്പെടെ കൈമാറാമെന്നും ബാക്കി കടത്തില്‍ കാര്യമായ ഭാഗം തിരിച്ചുനല്‍കാമെന്നും ധാരണയായിട്ടുണ്ടെന്ന് ബെക്കറുടെ അഭിഭാഷകന്‍ ലൂയി ഡോയില്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window