Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
പരാതി അവഗണിച്ച് പൊലീസ്, സീരിയല്‍ റേപ്പിസ്റ്റിന്റെ ആക്രമണത്തിന് ഇരയായത് നൂറിലേറെ സ്ത്രീകള്‍
reporter

ലണ്ടന്‍: കുഞ്ഞ് ജനിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഫിയോണ രാത്രികാലം സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെലവഴിക്കാന്‍ പോയത്. പക്ഷേ ഓര്‍മ്മ വരുമ്പോള്‍ ഫിയോണ ആശുപത്രിയിലാണ്. എങ്ങനെയാണ് അവിടെയെത്തിയതെന്ന് ഫിയോണക്ക് അറിയില്ലായിരുന്നു. നടന്ന കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ഓര്‍ത്ത് എടുക്കാന്‍ സാധിക്കുന്നില്ല. തലേദിവസം വൈകുന്നേരത്തേ സംഭവങ്ങളില്‍ ഓര്‍മ്മയുള്ളത് കറുത്ത ടാക്‌സി കാറില്‍ വീട്ടിലേക്കുള്ള യാത്ര മാത്രമാണ്. സംസാരശീലനായ ഡ്രൈവര്‍ അയാള്‍ക്ക് ലഭിച്ച ലോട്ടറിയുടെ വിജയം ആഘോഷിക്കാന്‍ ഫിയോണയെ ഒരു ഡ്രിങ്കിന് ക്ഷണിച്ചു. ഇതിന് ശേഷമുള്ള കാര്യങ്ങള്‍ ഒന്നും തന്നെ യുവതിക്ക് ഓര്‍ക്കാന്‍ സാധിച്ചിരുന്നില്ല. ആശുപത്രിയിലെ കുളിമുറിയില്‍ പോയപ്പോഴാണ് താന്‍ പീഡനത്തിന് ഇരയായി എന്ന വിവരം ഫിയോണയ്ക്ക് മനസ്സിലായത്. ലഹരി തന്ന് തന്നെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ചതായി യുവതി തിരിച്ചറിഞ്ഞു. അടുത്ത ദിവസം ടാക്സി ഡ്രൈവര്‍ തന്നെ ആക്രമിച്ചതായി പരാതിപ്പെടാന്‍ യുവതി പൊലീസിനെ സമീപിച്ചു. എന്നാല്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഒരു ടാക്‌സി ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ച് ലൈസന്‍സ് അപകടത്തിലാക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഫിയോണയോട് പറഞ്ഞു. ഇതോടെ അന്വേഷണത്തിന് ശേഷം പൊലീസ് ഈ കേസ് അവസാനിപ്പിച്ചു .

നാല് വര്‍ഷത്തിന് ശേഷം, 2007 ല്‍, 19 വയസ്സുകാരിയായ മെറീന വെസ്റ്റ് എന്‍ഡിലെ നിശാക്ലബില്‍ നിന്ന്, സൗത്ത് ലണ്ടനില്‍ താന്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ താമസസ്ഥലത്തേക്ക് പോകുന്നതിന് ടാക്‌സി വിളിച്ചു. കറുത്ത ടാക്‌സിയാണ് മെറീനയെ കൂട്ടികൊണ്ടു പോകാന്‍ വന്നത്. തനിക്ക് ലഭിച്ച ലോട്ടറിയുടെ വിജയം ആഘോഷിക്കുന്നതിന് ഡ്രൈവര്‍ മെറീനയെ ഒരു ഡ്രിങ്കിന് ക്ഷണിച്ചു. ആദ്യം മടിച്ചെങ്കിലും നിര്‍ബന്ധിച്ചതോടെ യുവതി ഡ്രിങ്ക് കുടിച്ചു. അടുത്ത ദിവസം താമസസ്ഥലത്ത് ഉച്ചകഴിഞ്ഞ് ഉറക്കമുണര്‍ന്ന് മെറീന താന്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്ന് മനസിലാക്കി. വിവരം ഈ യുവതിയും പൊലീസിനെ അറിയിച്ചെങ്കിലും ഡ്രൈവര്‍ അയാളുടെ ഉപജീവനമാര്‍ഗം അപകടത്തിലാക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികണം. 2009ല്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന് കറുത്ത ടാക്‌സി കാര്‍ ഓടിച്ചിരുന്ന ഡ്രൈവറും ജോണ്‍ വോര്‍ബോയ്സ് വിചാരണ നേരിടാന്‍ തുടങ്ങി. സീരിയല്‍ റേപ്പിസ്റ്റായ പ്രതിക്കെതിരെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് 89 കുറ്റകൃത്യങ്ങളാണ് ആരോപിക്കുന്നത്. 2002 നും 2008 നും ഇടയില്‍, പത്ത് സ്ത്രീകള്‍ സമാനമായ ആരോപണങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറ്റവാളി പിടിയിലായി വാര്‍ത്ത വന്നതോടെ തങ്ങളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് 105 സ്ത്രീകളാണ് പരാതിയുമായി മുന്നോട്ട് വന്നത്. മെറീനയും ഫിയോണയും തങ്ങള്‍ നല്‍കിയ പരാതി പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഇത്രയും പേര്‍ ലൈംഗികപീഡനത്തിന് ഇരയായി മാറില്ലെന്ന് വ്യക്തമാക്കുന്നു.

2018ല്‍ പൊലീസ് വീഴ്ച്ചയെ തുടര്‍ന്ന് ഫിയോണയ്ക്ക് നഷ്ടപരിഹാരമായി 22,500 പൗണ്ട് മെറീനയ്ക്ക് 19,000 പൗണ്ടും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇരട്ടജീവപര്യന്തം വിധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന പ്രതിക്ക് പത്ത് വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചതിനാല്‍ 2019 ല്‍ പരോളിനുള്ള നീക്കം നടന്നിരുന്നു. ഇതിനെ നിയമപോരട്ടത്തിലൂടെ ഇരകള്‍ തടഞ്ഞു. മെറ്റ് പൊലീസ് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും പലപ്പോഴും കൃത്യമായി നടപടിയെടുക്കുന്നില്ലെന്ന് ആന്‍ജിയോലിനി കമ്മീഷന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടില്‍ ജോണ്‍ വോര്‍ബോയ്സ് കേസും പരാമര്‍ശിക്കുന്നുണ്ട്. യുകെയില്‍ സാറ എവറാര്‍ഡിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസും സമാനമായ രീതിയില്‍ പൊലീസ് വീഴച്ചയുടെ ഉദാഹാരണമാണെന്ന് ആന്‍ജിയോലിനി കമ്മീഷന്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window