Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
അസ്ട്രസെനക കോവിഡ് വാക്‌സിനുകള്‍ പിന്‍വലിക്കുന്നു, വ്യവസായ കാരണങ്ങളാല്‍ ആണെന്ന് വിശദീകരണം
reporter

ലണ്ടന്‍: അസ്ട്രാസെനകയുടെ കോവിഡ് വാക്‌സീനുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. വ്യവസായ കാരണങ്ങളാലാണ് പിന്‍വലിക്കുന്നതെന്നാണ് വിശദീകരണം. വാക്‌സീന് പാര്‍ശ്വഫലങ്ങളുണ്ടാകാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡെന്ന പേരിലാണ് ഇത് പുറത്തിറക്കിയത്. ഓക്‌സ്‌ഫെഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്‌സീനാണ് കോവിഷീല്‍ഡ്. യുകെയില്‍ നിന്നുള്ള ജാമി സ്‌കോട്ട് എന്നയാള്‍ കോവിഡ് ഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് ആശങ്കയും നിലവിലെ ചര്‍ച്ചകളും തുടങ്ങിയത്. ജാമി സ്‌കോട്ടിന്റെ പരാതിയെ ശരിവയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയില്‍ നല്‍കിയത്. കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തവരില്‍ രക്തം കട്ട പിടിക്കുന്ന രോഗം ഉണ്ടാകാനും പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പാര്‍ശ്വഫലം ഉണ്ടാകേണ്ടത് വാക്‌സീനെടുത്ത് 21 ദിവസത്തിനുള്ളിലാണെന്നും കമ്പനി വാദിക്കുന്നു.

കോവിഡുമായി ബന്ധപ്പെട്ട് കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി കോവിഷീല്‍ഡ് സ്വീകരിച്ചിരുന്നു. കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഇതു രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അസ്ട്രസെനെക നിര്‍മിച്ച വാക്സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതിനു പിന്നാലെയാണ് കമ്പനിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചത്.

വാക്സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം ജാമി സ്‌കോട്ടും കമ്പനിക്കെതിരെ കേസ് കൊടുത്തിരുന്നു. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിച്ചത്. യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക പിന്നീട് ആ നിലപാട് മാറ്റി തങ്ങളുടെ വാക്സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു.

അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി.കമ്പനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ കൊടുക്കേണ്ടി വരുമെന്ന് തീര്‍ച്ചയാണ്. അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

 
Other News in this category

 
 




 
Close Window