യുകെയിലെ കേംബ്രിജില്‍ താമസിക്കുന്ന മലയാളി നഴ്സ് അന്തരിച്ചു. മിനി മാത്യുവാണ് (46) മരിച്ചത്. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം കുറ്റിക്കല്‍ സൗത്ത് പാമ്പാടി സ്വദേശിനിയാണ്. മൃതദേഹം കോട്ടയം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കും. |