Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
ആരോഗ്യം
  Add your Comment comment
ദീപാവലി ആഘോഷിക്കാന്‍ കാര്‍ബൈഡ് ഗണ്‍ ഉപയോഗിച്ച 14 കുട്ടികള്‍ക്കു കാഴ്ച നഷ്ടമായി
Text By: UK Malayalam Pathram

ദീപാവലി ആഘോഷങ്ങള്‍ക്കിടെ, സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ 'കാര്‍ബൈഡ് ഗണ്‍' എന്ന അനധികൃത കളിപ്പീരങ്കി ഉപയോഗിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ 122-ല്‍ അധികം പേര്‍ക്ക് പരിക്ക്. 14-ഓളം കുട്ടികളുടെ കാഴ്ച ശക്തി നഷ്ടമായി. ?രോ?ഗികളായവരില്‍ കൂടുതല്‍ പേരും യുവാക്കളാണ്. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ആശുപത്രികളില്‍ 72 മണിക്കൂറിനുള്ളില്‍ യുവാക്കളായ രോ?ഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ മാത്രം 26 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 18-ന് സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ചതാണ് ഈ കാര്‍ബൈഡ് തോക്കുകള്‍. എന്നാല്‍ നിരോധനം നിലനില്‍ക്കുമ്പോഴും പ്രാദേശിക വിപണികളില്‍ ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരുന്ന വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 
Other News in this category

 
 




 
Close Window