Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പിറവം സ്വദേശി കാറിനുള്ളില്‍ മരിച്ച നിലയില്‍
Text By: UK Malayalam Pathram
പിറവം ഓണക്കൂര്‍ മോളയില്‍ ചാണ്ടിയുടെയും മറിയാമ്മയുടെയും മകന്‍ സുനില്‍മോന്‍ (52) ആണു മരിച്ചത്. ഓസ്‌ട്രേലിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധന്‍ വൈകിട്ട് മെല്‍ബണില്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലാണു കാറില്‍ മരിച്ച നിലയില്‍ സുനില്‍മോന്റെ മൃതദേഹം കാണുന്നത്.

2 ദിവസമായി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മുറി ഒഴിഞ്ഞു പുറത്തിറങ്ങി കാറില്‍ കയറി ഏറെ സമയം കഴിഞ്ഞും പുറപ്പെടാതിരുന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്.

10 വര്‍ഷം മുന്‍പു ഓസ്‌ട്രേലിയയില്‍ എത്തിയ സുനില്‍ ഷോപ്പിങ് മാളില്‍ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അനിലും ജിനിയും ഓസ്‌ട്രേലിയയിലാണ്.
 
Other News in this category

 
 




 
Close Window