|
അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യയും വിവാഹമോചനം നേടുന്നു എന്ന വാര്‍ത്ത വ്യാജമെന്നും കെട്ടിച്ചമച്ച മാലിന്യമെന്നും അഭിഷേക് ബച്ചന്‍. 'നിങ്ങള്‍ സെലിബ്രിറ്റി ആണെങ്കില്‍, നാട്ടുകാര്‍ പലതും കെട്ടിച്ചമയ്ക്കാന്‍ ആഗ്രഹിക്കും. അവര്‍ എഴുതിപ്പിടിപ്പിച്ച എല്ലാ ചവറും പൂര്‍ണമായും തെറ്റാണ്. വസ്തുതയുമായി ചേരുന്നതല്ല. ഞങ്ങള്‍ വിവാഹം ചെയ്യും മുന്‍പേ അവര്‍ ഇത് തുടങ്ങിയതാണ്. ആദ്യം അവര്‍ ചെയ്തത് ഞങ്ങള്‍ എപ്പോള്‍ വിവാഹം ചെയ്യും എന്ന് പ്രചരിപ്പിക്കലായിരുന്നു. ഒടുവില്‍ ഞങ്ങള്‍ വിവാഹം ചെയ്തതും, ഞങ്ങള്‍ എപ്പോഴാണ് വിവാഹമോചനം നേടുന്നത് എന്ന തീരുമാനവും അവരുടേതായി. ഇതെല്ലാം വെറും ചവറാണ്. അവള്‍ക്ക് എന്റെ സത്യം അറിയാം. എനിക്ക് അവളുടേതും.
ഐശ്വര്യയും അഭിഷേക് ബച്ചനും 14കാരിയായ മകള്‍ ആരാധ്യ ബച്ചന്റെ മാതാപിതാക്കളാണ്. മകള്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല എന്ന വിവരം ഐശ്വര്യ റായ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആരാധ്യയുടെ പേരില്‍ പ്രചരിക്കുന്നതെല്ലാം വ്യാജ അക്കൗണ്ടുകളാണ്. 'അവള്‍ ഈ അപവാദങ്ങള്‍ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുണ്ടാവും. അവള്‍ പുറമേ നിന്നുള്ളതൊന്നും വിശ്വാസത്തിലെടുക്കില്ല,' അഭിഷേക് ബച്ചന്‍ പറഞ്ഞു |