Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എയര്‍പോര്‍ട്ടുകള്‍ ചതിക്കുഴികളാകുന്നു
പോള്‍ ജോണ്‍
തുടര്‍ച്ച

ഈ സമയത്ത് ഇവരുടെ family friend ആയ ഒരു വ്യക്തി ഞങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് അന്വേഷിച്ചു.വളരെ നേരത്തെ ശ്രമഫലമായി കുട്ടിയുമായി സംസാരിക്കുന്നതിന് സാധിച്ചു.വൈകുന്നേരം 9മണിയുടെ വിമാനത്തില്‍ ആ കുട്ടിക്ക് return ticket ഇമിഗ്രേഷന്‍ ഏര്‍പ്പാടാക്കിയിരുന്നു.കുട്ടിയുമായി സംസാരിച്ചതിനുശേഷം ഞങ്ങള്‍ ഇമിഗ്രേഷന്‍ ഓഫീസറുമായി ബന്ധപ്പെട്ടു.കോടതിയില്‍ പോയി ഒറു അപേക്ഷ നല്‍കാനുള്ള സാവകാശം നല്‍കണമെന്നുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് 2ദിവസത്തെ സാവകാശം ഞങ്ങള്‍ക്ക് തരാമെന്ന് ചീഫ് ഇമിഗ്രേഷന്‍ ഓഫീസര്‍ സമ്മതിച്ചു.കുട്ടിയുടെ പേപ്പറുകള്‍ പരിശോധിച്ചപ്പോള്‍ അവള്‍ മുമ്പ് UKയില്‍ 2 പ്രാവശ്യം വന്നതിന്‌ശേഷം ഒരു മാസത്തിനുള്ളില്‍ തിരിച്ചുപോയതായി ഞങ്ങള്‍ കണ്ടെത്തി.
ഇതില്‍ പ്രകാരം ചീഫ് ഇമിഗ്രേഷന്‍ ഓഫീസറുമായി ഞാന്‍ വീണ്ടും ഫോണില്‍ സംസാരിച്ചു.വിവാഹത്തില്‍ പങ്കെടുക്കുക എന്നതാണ് യാത്രക്കാരിയുടെ പ്രഥമ ലക്ഷ്യമെന്നും Work experience ചെയ്യാന്‍ കഴിയുകയില്ല എന്നത് ആ കുട്ടിക്ക് അറിയുകയില്ലായിരുന്നു എന്നും.ശമ്പളത്തിനായി ജോലി ചെയ്യുക എന്നത് അവള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും തുടര്‍ പഠനത്തിനായി അവള്‍ UKയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി ആണ് എന്നും.വിസ കാന്‍സല്‍ ചെയ്താല്‍ പിന്നീട് തിരികെ student വിസയില്‍ വരാന്‍ പ്രതിബന്ധങ്ങളുണ്ടാകുമെന്നും ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.മാത്രമല്ല ഇന്ത്യയില്‍ അവളെ സ്വീകരിക്കാന്‍ ആരുമില്ലെന്നും,കൗമാരക്കാരിയായ കുട്ടിയെ തനിയെ അയക്കുന്നത് safe അല്ലെന്നും ഒക്കെ അറിയിച്ചു.വളരെ നല്ല ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഓഫീസില്‍ തിരികെ വിളിച്ചിട്ട് 1മാസത്തേക്ക് UKയില്‍ entry നല്‍കാമെന്നും അതിനുള്ളില്‍ കുട്ടി വിവാഹത്തില്‍ പങ്കെടുത്തശേഷം തിരികെ പോകണമെന്നും അറിയിച്ചു.ഞങ്ങള്‍ അതിന് സമ്മതിക്കുകയും ചെയ്തു.അങ്ങനെ രാവിലെ 11മുതല്‍ തുടങ്ങിയ നാടകത്തിന് 6മണിയായപ്പോള്‍ തിരശ്ശീല വീണു.നല്ലൊരു ഉദ്യോഗസ്ഥനായതുകൊണ്ട് ഇങ്ങനെ ഒരു സൗകര്യം നല്‍കി.അല്ലെങ്കില്‍ കോടതിയില്‍ പോയി ഒരു stay വാങ്ങേണ്ടിവരുമായിരുന്നു.മാത്രമല്ല അതു ലഭിക്കുന്നതുവരെ ഈ കുട്ടിക്ക് ഉള്ളില്‍ തങ്ങേണ്ടിയും വന്നേനെ.ഒരു ചെറിയ കാര്യം വരുത്തിയ പൊല്ലാപ്പ് എത്രയെന്ന് നോക്കണേ!
 
Other News in this category

 
 




 
Close Window