Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7001 INR  1 EURO=110.0352 INR
ukmalayalampathram.com
Fri 14th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലോകയുടെ ലാഭത്തിന്റെ ഒരു വിഹിതം ടീമിനെന്ന് ഡിക്യൂ
reporter

മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലോകയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഏഴാം ദിവസം ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലാഭ വിഹിതം ലോക ടീമിന് പങ്കുവയ്ക്കുമെന്ന് പറയുകയാണ് നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍. അഞ്ച് ഭാ?ഗങ്ങളായാണ് ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും അത് ഇനിയും കൂടുമോ എന്ന് അറിയില്ലെന്നും ചെന്നൈയില്‍ നടന്ന സക്‌സസ് മീറ്റില്‍ ദുല്‍ഖര്‍ വ്യക്തമാക്കി.

'അഞ്ച് ഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടത്. ഇനിയും വളരുമോ എന്ന് അറിയില്ല. അതിനുള്ള സ്‌കോപ്പുണ്ട്. ലാഭത്തിന്റെ ഒരു വിഹിതം ടീമിന് പങ്കുവെക്കും. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്.' -ദുല്‍ഖര്‍ പറഞ്ഞു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോക മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പര്‍ ഹീറോ ചിത്രം കൂടിയാണ് ലോക. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായി ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് ലോകയിലൂടെ തുടക്കമിട്ടിരിക്കുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പര്‍ ഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ നസ്ലന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 30 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, നിഷാന്ത് സാ?ഗര്‍, വിജയരാഘവന്‍, രഘുനാഥ് പാലേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ചമന്‍ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സം?ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window