|
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയവെയാണ് അറസ്റ്റ്. കേസില്‍ പതിനൊന്നാം പ്രതിയാണ്. അറസ്റ്റ് വിവരം കൊല്ലം വിജിലന്‍സ് കോടതിയെ അറിയിച്ചു.
എ പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. എഐടിയുസി നേതാവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധവസ്ഥയിലാണെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
അന്വേഷണത്തില്‍ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചിരുന്നു. മകന്‍ പോലീസ് ഓഫിസര്‍ ആയതിനാല്‍, കേസില്‍ പ്രതിയായതുമുതല്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസ് ആശുപത്രിയിലാണ്. മാന്യത വേണമെന്നും എസ്‌ഐടിയോട് ഹൈക്കോടതി പറഞ്ഞിരുന്നു. |