Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sat 31st Jan 2026
 
 
Teens Corner
  Add your Comment comment
ഇന്ത്യയുമായി ബന്ധമുള്ളയാളാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ
Text By: UK Malayalam Pathram
ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാര്‍ പ്രഖ്യാപിച്ച വേളയില്‍, തന്റെ ഇന്ത്യന്‍ വേരുകള്‍ അനുസ്മരിച്ച് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ. തന്റെ ഒസിഐ (OCI) കാര്‍ഡ് പ്രദര്‍ശിപ്പിച്ച അദ്ദേഹം, ഈ കരാര്‍ തന്നെ സംബന്ധിച്ചിടത്തോളം 'പ്രത്യേക അര്‍ത്ഥമുള്ള ഒന്നാണെന്നും' പറഞ്ഞു.

തന്റെ കുടുംബത്തിന് ഗോവയുമായുള്ള ബന്ധത്തെക്കുറിച്ച് കോസ്റ്റ വാചാലനായി. 'ഞാന്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റാണ്, ഒപ്പം ഒരു ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഈ നിമിഷത്തിന് എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക പ്രാധാന്യമുണ്ട്. എന്റെ പിതാവിന്റെ കുടുംബം ഗോവയില്‍ നിന്നുള്ളവരാണ്. ആ വേരുകളില്‍ ഞാന്‍ അഭിമാനിക്കുന്നു,' അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window