Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആക്ഷന്‍ ഹീറോയില്‍ അഭിനയിച്ച ഷഫീക്ക് 52 ലിറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍
Text By: UK Malayalam Pathram
'ആക്ഷന്‍ ഹീറോ ബിജു' സിനിമയിലൂടെ ശ്രദ്ധേയനായ 'അല്‍കു' എന്ന ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍. 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 58 ബോട്ടില്‍ (37.7 ലീറ്റര്‍) ബിയറുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രാത്രി 12 മണിക്കു ശേഷം ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്ന ഇയാളെ എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യവില്‍പനയിലൂടെ ലഭിച്ച പേരായിരുന്നു 'അല്‍കു'. എറണാകുളം ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് സ്വന്തം വാഹനത്തില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു അല്‍കു ചെയ്തിരുന്നത്. ഇതിനുപയോഗിച്ച കാറും എക്‌സൈസ് സംഘം കണ്ടെത്തി.
അനുശ്രീ നായികയായ ഓട്ടോര്‍ഷ എന്ന ചിത്രത്തിലൂടെയാണ് ഷഫീഖ് സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേര്‍ത്ത് നിര്‍ത്തി ഇയാള്‍ സെല്‍ഫി പകര്‍ത്തിയിരുന്നു. സമൂഹമാധ്യത്തില്‍ പങ്കുവച്ച ഈ ചിത്രം വൈറലായതിനെ തുടര്‍ന്നാണ് സിനിമയില്‍ അവസരം കിട്ടിയത്.
 
Other News in this category

 
 




 
Close Window