Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വയനാട് ദുരന്താശ്വാസ നിധിയിലേക്ക് സംഭാവന: 10 എംപിമാര്‍ മാത്രം
reporter

തിരുവനന്തപുരം: വയനാട് ദുരന്താശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നല്‍കിയ എംപിമാരുടെ എണ്ണം വെറും 10 മാത്രമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എംഎല്‍എമാരും എംപിമാരും നല്‍കിയ ധനസഹായത്തിന്റെ കണക്കുകള്‍ വിവരാവകാശ അപേക്ഷ പ്രകാരം പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ജനപ്രതിനിധി കെ.ടി. ജലീലാണ് - മൂന്ന് ലക്ഷം രൂപ. മന്ത്രി ആര്‍. ബിന്ദു രണ്ട് ലക്ഷം രൂപയും, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ഓരോ ലക്ഷം രൂപ വീതവും നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ 50,000 രൂപ സംഭാവന നല്‍കി.

മന്ത്രിമാരായ പി. രാജീവ് (?1,22,222), കെ.എന്‍. ബാലഗോപാല്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, സജി ചെറിയാന്‍, ജെ. ചിഞ്ചുറാണി, വീണാ ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുഹമ്മദ് റിയാസ്, കെ. കൃഷ്ണന്‍കുട്ടി, വി. ശിവന്‍കുട്ടി, ഒ.ആര്‍. കേളു, വി. അബ്ദുറഹിമാന്‍, കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ ഓരോ ലക്ഷം രൂപ വീതം സംഭാവന നല്‍കി.

പ്രതിപക്ഷത്തില്‍ നിന്ന് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ് എന്നിവര്‍ സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ശശി തരൂര്‍, കെ. സുധാകരന്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകള്‍ പട്ടികയില്‍ ഇല്ല.

രാജ്യസഭയും ലോക്‌സഭയും ചേര്‍ന്ന് 29 എംപിമാരുള്ളപ്പോള്‍, വെറും 10 പേരാണ് സംഭാവന നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്.

വിവരങ്ങള്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കണ്ടന്റ് ക്രിയേറ്റര്‍ അജയ് ബാലചന്ദ്രന്‍, ''ട്രാന്‍സാക്ഷന്‍ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ഇടപാടുകള്‍ ഉണ്ടായിരിക്കാം'' എന്ന വിശദീകരണവും നല്‍കിയിട്ടുണ്ട്.

സംഭാവന നല്‍കിയ എംപിമാര്‍:

ഡോ. വി. ശിവദാസന്‍ (?1,10,000), ജോണ്‍ ബ്രിട്ടാസ് (?1,10,000), കെ. രാധാകൃഷ്ണന്‍ (?1,00,000), ഹൈബി ഈഡന്‍ (?1,00,000), ബെന്നി ബഹനാന്‍ (?1,00,000), എം.കെ. രാഘവന്‍ (?1,00,000), ജെബി മാത്തര്‍ (?1,00,000), ആന്റോ ആന്റണി (?1,00,000), എന്‍.കെ. പ്രേമചന്ദ്രന്‍ (?1,00,000), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (?1,00,000).

സംഭാവന നല്‍കിയ പ്രധാന എംഎല്‍എമാര്‍:

പിണറായി വിജയന്‍ (?1,00,000), ആര്‍. ബിന്ദു (?2,00,000), കെ.ടി. ജലീല്‍ (?3,00,000), പി. രാജീവ് (?1,22,222), എം.വി. ഗോവിന്ദന്‍ (?50,000), വി.ഡി. സതീശന്‍ (?1,00,000), രമേശ് ചെന്നിത്തല (?50,000) എന്നിവരടക്കം നിരവധി പേര്‍.

ജനപ്രതിനിധികളുടെ സംഭാവന പട്ടിക പുറത്തുവന്നതോടെ, ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സഹായത്തെക്കുറിച്ച് പൊതുജനങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്

 
Other News in this category

 
 




 
Close Window