Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=112.0951 INR
ukmalayalampathram.com
Wed 20th May 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചായ നല്‍കാത്തതിന് മരുമകളെ അമ്മായി അമ്മ വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശിനി രജില
Text By: UK Malayalam Pathram
മലപ്പുറത്ത് അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു. മലപ്പുറം നിലമ്പൂര്‍ കൂറ്റമ്പാറയിലാണ് കൊലപാതകം. കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ രജില (30)യാണ് കൊല്ലപ്പെട്ടത്. ഭര്‍തൃ മാതാവ് ശാന്ത (72)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ചായ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മക്കളുടെ മുന്നില്‍വെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. വീട്ടില്‍ മുമ്പും കുടുംബപ്രശ്‌നം ഉണ്ടായിരുന്നതായാണ് വിവരം.
പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പോലീസിനോട് പറഞ്ഞതായാണ് വിവരം. രജിലയുടെ ശരീരത്തില്‍ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.
 
Other News in this category

 
 




 
Close Window