Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മാട്രിമോണി സൈറ്റില്‍ കയറിയ ഡോക്ടര്‍ക്കു പണം നഷ്ടപ്പെട്ടു; കംബോഡിയ കേന്ദ്രീകരിച്ച റാക്കറ്റ് പിടിയില്‍
Text By: UK Malayalam Pathram

കമ്പോഡിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൈബര്‍ ക്രൈം റാക്കറ്റിലെ കണ്ണികളെ പിടികൂടി കൊച്ചി സിറ്റി സൈബര്‍ പൊലീസ്. ആലപ്പുഴ സ്വ?ദേശി സൂരജ് കൃഷ്ണ (22), മലപ്പുറം സ്വദേശികളായ ആദില്‍ കെ.പി (22), മുഹമ്മദ് ഫൈസല്‍ (25) എന്നിവരാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. എന്‍ആര്‍ഐ യുവതിയെന്ന് വ്യാജേനയാണ് പ്രതികള്‍ ഡോക്ടറുമായി സൗഹൃദത്തിലായത്. മാട്രിമോണി സൈറ്റിലൂടെയാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്. വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി വലിയ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. ഡോക്ടറെ വിശ്വസിപ്പിക്കുന്നതിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകളും സ്‌ക്രീന്‍ഷോട്ടുകളും പ്രതികള്‍ അയച്ചിരുന്നു. കമ്പോഡിയയില്‍ പ്രവര്‍ത്തിക്കുന്ന പ്രതികളുടെ ഡിജിറ്റല്‍ ഫുട്പ്രിന്റുകള്‍ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. വിദേശത്ത് നിന്നും പ്രതി ഇന്ത്യയില്‍ എത്തിയ ഉടന്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ പ്രതികളെയും കൂട്ടാളികളെയും പൊലീസ് സംഘം പിടികൂടി. ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും ബാങ്കിംഗ് രേഖകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

 
Other News in this category

 
 




 
Close Window