Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
യൂറോപ്പിനെ ആക്രമിക്കാന്‍ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദമെന്ന് നെതന്യാഹു
Text By: UK Malayalam Pathram
യൂറോപ്പ് അടക്കം ആക്രമിക്കാന്‍ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ഇസ്രയേല്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടയല്‍, ദീര്‍ഘദൂര മിസൈല്‍ ശേഷി പ്രദര്‍ശിപ്പിക്കല്‍, അന്താരാഷ്ട്ര ഊര്‍ജ വിതരണത്തെ അപകടത്തിലാക്കല്‍, സാധാരണക്കാര്‍ക്കെതിരായ ആക്രമണം എന്നിവ ചൂണ്ടാക്കാട്ടിയാണ് നെതന്യാഹുവിന്റെ പ്രതികരണം. വിശാലമായ രാജ്യാന്തര ഇടപെടല്‍ ആവശ്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്‍ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നത് - നെതന്യാഹു വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window