Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=112.0951 INR
ukmalayalampathram.com
Wed 20th May 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ജന്മദിനത്തില്‍ കേരളത്തിലെ ആറ് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി വലിയൊരു തുക സമര്‍പ്പിച്ചിരിക്കുന്നു ആനന്ദ് അംബാനി
Text By: UK Malayalam Pathram

ജന്മദിനത്തില്‍ കേരളത്തിലെ ആറ് പുരാതന ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനായി വലിയൊരു തുക സമര്‍പ്പിച്ചിരിക്കുന്നു റിലയന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദ് അംബാനി. തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം (തലശ്ശേരി), കടവല്ലൂര്‍ ശ്രീരാമസ്വാമിക്ഷേത്രം (തൃശ്ശൂര്‍),തൃപ്രങ്ങോട് ശിവക്ഷേത്രം (മലപ്പുറം), തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം (മലപ്പുറം), അരിയന്നൂര്‍ ഹരികന്യകാക്ഷേത്രം (തൃശ്ശൂര്‍), 6. നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം (മലപ്പുറം) എന്നീ ക്ഷേത്രങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തുക നല്‍കിയിട്ടുള്ളത്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലും ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയ റിലയന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി, അന്ന് 18 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window