Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇലക്ഷനു മുന്‍പ് വിജയ്‌യുടെ ജനനായകന്‍ ലീക്ക് ആയി: ഫുള്‍ എച്ച്ഡി പ്രിന്റാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്
Text By: UK Malayalam Pathram
ജനനായകന്‍ പൈറേറ്റഡ് സൈറ്റില്‍. റിലീസാവാത്ത ചിത്രത്തിന്റെ ഫുള്‍ എച്ച്ഡി പ്രിന്റാണ് അപ്ലോഡ് ചെയ്തത്. ആദ്യം പുറത്ത് വന്നത് ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ മാത്രമായിരുന്നു. പിന്നാലെ മുഴുവന്‍ ചിത്രവും അപ്ലോഡ് ചെയ്തു. ചിത്രത്തിന് ഇനിയും സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. മൂന്ന് മണിക്കൂര്‍ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്.

സിനിമയുടെ ഇന്‍ട്രോയും ക്ലൈമാക്സും അടക്കമുള്ള രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. റിലീസ് പോലും ചെയ്യാത്ത സിനിമയുടെ പ്രിന്റ് എങ്ങനെ ലീക്ക് ആയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ആദ്യം പുറത്തുവന്നത് സിനിമയുടെ ആദ്യ 5 മിനുറ്റ് കണ്ടന്റ്. പിന്നാലെ മുഴുവന്‍ ചിത്രവും ഇന്റര്‍നെറ്റില്‍ എത്തുകയായിരുന്നു.

ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് വിവരം.രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന താരത്തിന്റെ അവസാന ചിത്രമാണ് ജനനായകന്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്‍ ആദ്യ ദിനം വലിയ കളക്ഷന്‍ നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍.
 
Other News in this category

 
 




 
Close Window