Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മറിയാമ്മയുടെ വായില്‍ തുണി തിരുകി 12 പവന്‍ കവര്‍ന്നു
Text By: UK Malayalam Pathram
മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി ഭഗത്ത് സുധ ശങ്കര്‍, ദിണ്ടുഗല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്മി എന്നിവരാണ് അറസ്റ്റില്‍ ആയത്. പൂമ്മറ്റത്തില്‍ മറിയാമ്മയെയാണ് ആക്രമിച്ചത്.
പെട്ടെന്ന് കണ്ണുതുറക്കുമ്പോള്‍ അജ്ഞാതനായ മോഷ്ടാവ് തന്റെ കിടക്കയില്‍ ഇരുന്ന് കയ്യിലുള്ള വളകള്‍ ഓരോന്നായി ഊരിയെടുക്കുന്നതാണ് കണ്ടതെന്ന് മറിയാമ്മ പറഞ്ഞു. ബഹളം വെക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി ഇവരുടെ വായില്‍ തുണി തിരുകി ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞില്ല. കയ്യിലെ വളകള്‍ ഊരുന്നതിനിടയിലാണ് കഴുത്തില്‍ കിടന്ന മാല മോഷ്ടാവിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാള്‍ മാലയും ബലമായി ഊരിയെടുത്തു. ഒരു കയ്യിലെ മൂന്ന് വളകളും മറ്റേ കയ്യിലെ ഒരു വളയും കഴുത്തിലെ മാലയും ഉള്‍പ്പെടെ ആകെ 12 പവനിലധികം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് അപഹരിച്ചത്.
ഇതിനിടയില്‍, മുറിയിലേക്ക് വന്ന തമിഴ്നാട് സ്വദേശിയായ വേലക്കാരിയെ മോഷ്ടാവ് മര്‍ദിക്കുകയും, തുടര്‍ന്ന് ഇവരെ മറ്റൊരു മുറിയിലാക്കി പുറത്തുനിന്ന് പൂട്ടിയിടുകയും ചെയ്തു. കവര്‍ച്ചയ്ക്ക് ശേഷം പ്രതി വേഗത്തില്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. അക്രമി പോയതിനു ശേഷമാണ് മറിയാമ്മയും വേലക്കാരിയും ചേര്‍ന്ന് ബഹളം വെച്ചതും നാട്ടുകാരെ വിവരമറിയിച്ചതും.


12 പവന്‍ മോഷണം പോയെന്നായിരുന്നു പരാതി.വയോധികയുടെ വായില്‍ തുണി തിരുകി ശബ്ദം പുറത്തുവരാത്ത രീതിയിലാക്കിയ ശേഷമാണ് കയ്യിലും കഴുത്തിലും കിടന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട് സ്വദേശിയായ വീട്ടുവേലക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ ആയതിനാല്‍ തൊട്ടടുത്തുള്ള ആളുകളെല്ലാം പള്ളിയില്‍ പോയ സമയമായിരുന്നു. ഈ സാഹചര്യം മുന്‍കൂട്ടി മനസിലാക്കിയാണ് മോഷ്ടാവ് വീടിനുള്ളില്‍ അതിക്രമിച്ചു കയറിയത്. കവര്‍ച്ച നടക്കുമ്പോള്‍ വയോധിക കിടപ്പുമുറിയില്‍ വിശ്രമിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window