Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
മൂന്നാം വട്ടവും ലണ്ടന്‍ മേയര്‍ ആകാനുള്ള ശ്രമത്തില്‍ സാദ്ദിഖ് ഖാന്‍, മത്സരരംഗത്ത് 11 പേരും
reporter

ലണ്ടന്‍: ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനില്‍ ഏറ്റവും ശ്രദ്ധേയമായ മല്‍സരം നടക്കുന്നത് ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്കാണ്. 2016 മുതല്‍ ലണ്ടന്‍ മേയറായിരിക്കുന്ന ലേബര്‍ നേതാവ് സാദിഖ് ഖാന്‍ മൂന്നാംവട്ടവും പോരാട്ടത്തിനിറങ്ങുമ്പോള്‍ എതിരാളികളായി രംഗത്തുള്ളത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സൂസന്‍ ഹാള്‍ ഉള്‍പ്പെടെ 11 സ്ഥാനാര്‍ഥികളാണ്. ലേബറിന്റെ ന്യൂനപക്ഷ മുഖമായ സാദിഖ് ഖാന്‍ മൂന്നാംവട്ടവും മിന്നും ജയം നേടുമോ അതോ അട്ടിമറിയിലൂടെ കണ്‍സര്‍വേറ്റീവുകള്‍ നഗരഭരണം തിരിച്ചുപിടിക്കുമോ എന്നതാണ് ആകാംഷ. മറ്റു സ്ഥാനാര്‍ഥികളില്‍ പലരും ശ്രദ്ധേയമായ പ്രചാരണങ്ങള്‍ നടത്തിയെങ്കിലും വിജയ സാധ്യതതയില്‍ ഇവരേക്കാള്‍ ഏറെ പിന്നിലാണ്.

ഫെമി അമിന്‍ - ആനിമല്‍ വെല്‍ഫെയര്‍ പാര്‍ട്ടി, റോബ് ബ്ലാക്കി - ലിബറല്‍ ഡെമോക്രാറ്റിക്, നാട്‌ലി കാംബെല്‍ - സ്വതന്ത്ര സ്ഥാനാര്‍ഥി, ഹോവാര്‍ഡ് കോക്‌സ് - റിഫോം യുകെ, ആമി ഗലാഗര്‍ - സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സൂ ഗാര്‍ബെറ്റ് - ഗ്രീന്‍ പാര്‍ട്ടി, തരുണ്‍ ഗുലാത്തി - സ്വതന്ത്രന്‍, ആന്‍ഡ്രെയാസ് മിച്‌ലി - സ്വതന്ത്രന്‍, ബ്രയാന്‍ റോസ് - ലണ്ടന്‍ റിയല്‍ പാര്‍ട്ടി, നിക് സ്‌കാന്‍ലോണ്‍ ബ്രിട്ടന്‍ ഫസ്റ്റ് എന്നിവരാണ് മല്‍സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍.

ലണ്ടന്‍ നഗരത്തില്‍ താമസിക്കുന്ന 89 ലക്ഷം പേരുടെ പ്രതിനിധിയാണ് നഗരത്തിന്റെ മേയര്‍. 20.4 ബില്യന്‍ പൗണ്ടിന്റെ ബജറ്റ് എസ്റ്റിമേറ്റാണ് ഓരോ വര്‍ഷവും ലണ്ടന്‍ മേയറുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നത്. ബ്രിട്ടനെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള അധികാരസ്ഥാനം കൂടിയാണ് ലണ്ടന്‍ മേയറുടേത്. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള പല മുന്‍ ലണ്ടന്‍ മേയര്‍മാരും പ്രധാനമന്ത്രിമാരായ രാഷ്ട്രീയ ചരിത്രമാണ് ബ്രിട്ടനുള്ളത്. ലണ്ടനു പുറമേ വെസ്റ്റ് മിഡ്‌ലാന്‍സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ സിറ്റി, സൗത്ത് യോര്‍ക്ക്‌ഷെയര്‍, വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍, ടീസ് വാലി, ഈസ്റ്റ് മിഡ്‌ലാന്‍സ്, നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് യോര്‍ക്ക്, നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ എന്നീ മെട്രോകളിലും നാളെ പുതിയ മേയര്‍മാരെ തിരഞ്ഞെടുക്കും. രാജ്യത്തെ 44 ശതമാനം ജനങ്ങളും ഈ നഗരപരിധികള്‍ക്കുള്ളിലാണ് താമസിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും ബ്രിട്ടനിലേക്കു കുടിയേറിയ മുസ്?ലിം കുടുംബത്തില്‍നിന്നുള്ള സാദിഖ് ഖാന്‍ 2016 മുതല്‍ ലണ്ടന്‍ നഗരത്തിന്റെ മേയറാണ്. 53 വയസ്സുകാരനായ സാദിഖ് ഇതിനു മുമ്പ് ടൂട്ടിങ് മണ്ഡലത്തില്‍നിന്നും 11 വര്‍ഷം പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചു. ജെറമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവച്ചപ്പോള്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കു പോലും പരിഗണിക്കപ്പെട്ട നേതാവാണ് സാദിഖ്. ഭാവി പ്രധാനമന്ത്രിയായി പോലും സാദിഖിനെ പ്രതീക്ഷയോടെ കാണുന്നവര്‍ ബ്രിട്ടനില്‍ ഏറെയാണ്. സാദിഖിന്റെ മുഖ്യ എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി സൂസന്‍ ഹാള്‍ 2019 മുതല്‍ പാര്‍ട്ടിയുടെ ലണ്ടന്‍ അസംബ്ലി ലീഡറാണ്. 2006 മുതല്‍ കൗണ്‍സിലറായും പൊതു രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്നു. നഗരത്തിലെ പൊലീസിങ്, ട്രാന്‍സ്‌പോര്‍ട്ട്, ഹൗസിങ്, കള്‍ച്ചര്‍, ജീവിതച്ചെലവ് എന്നിവയെല്ലാം മേയറുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണ്.

 
Other News in this category

 
 




 
Close Window