Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
സാംപിള്‍ വെടിക്കെട്ടിന് ഒരുങ്ങി യുകെ, പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ലണ്ടന്‍ മേയറെ ഉള്‍പ്പെടെ തിരഞ്ഞെടുക്കാനുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് ഇന്ന്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 107 ലോക്കല്‍ അതോറിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ്. പല സ്ഥലങ്ങളിലെയും പൊലീസ് ആന്‍ഡ് ക്രൈം കമ്മിഷണര്‍മാരുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുള്ള പ്രാദേശിക തിരഞ്ഞെടുപ്പിനെ ജനറല്‍ ഇലക്ഷന്റെ സെമി ഫൈനലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടുന്നത് ലണ്ടന്‍ മേയറുടെ തിരഞ്ഞെടുപ്പാണ്. മൂന്നാം വട്ടവും സാദിഖ് ഖാന്‍ തന്നെ മേയറാകുമോ എന്നറിയാനാണ് ഏവരുടെയും ആകാംഷ. ലണ്ടനു പുറമെ മറ്റ് പത്ത് പ്രധാന നഗരങ്ങളുടെ മേയര്‍മാരെയും നാളെ ജനം തിരഞ്ഞെടുക്കും. കണ്‍സര്‍വേറ്റീവ് എംപി സ്‌കോട്ട് ബെന്റണ്‍ രാജിവച്ച ഒഴിവില്‍ ബ്ലാക്ക്പൂള്‍ സൗത്ത് മണ്ഡലത്തില്‍ പാര്‍ലമന്റ് ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. 37 പൊലീസ് ആന്‍ഡ് ക്രൈം കമ്മിഷണര്‍മാരെയാണ് ജനം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലും നോര്‍തേണ്‍ അയര്‍ലന്‍ഡിലും ഇപ്പോള്‍ തിരഞ്ഞെടുപ്പില്ല.

ബ്രിട്ടനില്‍ കൂടുതല്‍ ആളുകളും പോസ്റ്റല്‍ വോട്ടുകളാണ് ചെയ്യുന്നത്. ഇന്ന് രാവിലെ മുതല്‍ രാത്രി പത്തുവരെ പോളിങ് സ്റ്റേഷനുകളില്‍ നേരിട്ടെത്തിയും വോട്ടുചെയ്യാം. പോസ്റ്റല്‍ വോട്ട് വൈകിയവര്‍ക്ക് ഇത് രേഖപ്പെടുത്തി പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തിയും സമര്‍പ്പിക്കാന്‍ അവസരമുണ്ട്. മെഡിക്കല്‍ എമര്‍ജന്‍സി ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ പ്രോക്‌സി വോട്ടുകള്‍ക്ക് വോട്ടെടുപ്പു ദിവസം വൈകിട്ട് അഞ്ചുമണിവരെ പോലും ആളെ നിര്‍ദേശിക്കാം. 18 വയസ്സ് കഴിഞ്ഞവര്‍ക്കാണ് വോട്ടവകാശം, വോട്ടര്‍പട്ടികയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ ഇതിന് അവസരം ഉണ്ടാകൂ. ബ്രിട്ടിഷ് പൗരന്മാര്‍ക്കു പുറമെ ഐറീഷ് പൗരന്മാര്‍, യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍, കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍നിന്നും ബ്രിട്ടനില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്കും അഡ്രസ് പ്രൂഫ് ഉണ്ടെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി വേണം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്താന്‍. പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ 22 തരം തിരിച്ചറിയല്‍ രേഖകള്‍ ഇതിനായി ഉപയോഗിക്കാം. ടൗണ്‍ പാരിഷ് കൗണ്‍സില്‍, ഡിസ്ട്രിക്ട് കൗണ്‍സില്‍, കൗണ്ടി കൗണ്‍സില്‍, യൂണിറ്ററി അതോറിറ്റി എന്നിങ്ങനെ വിവിധ കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെ 989 സീറ്റുകള്‍ നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു നേട്ടം. ലേബറിന് ലഭിച്ചത് 973 സീറ്റുകളാണ്. ലിബറല്‍ ഡെമോക്രാറ്റ്- 418, സ്വതന്ത്രര്‍-135, ഗ്രീന്‍ പാര്‍ട്ടി-107, റസിഡന്റ്‌സ് അസോസിയേഷനുകള്‍ -37 എന്നിങ്ങനെയായിരുന്നു മറ്റ് സീറ്റു നില.

 
Other News in this category

 
 




 
Close Window