Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ലോക്കല്‍ കൗണ്‍സിലിലെ ആദ്യ ഫലസൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും നടന്ന ലോക്കല്‍ കൗണ്‍സിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വര്‍ഷങ്ങളായി ടോറികള്‍ കൈവശം വച്ചിരുന്ന പല കൗണ്‍സിലുകളും ഇപ്രാവശ്യം ലേബര്‍ പാര്‍ട്ടി പിടിച്ചടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലായാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളെ നിരീക്ഷകര്‍ കാണുന്നത്. ഇംഗ്ലണ്ടില്‍ ഉടനീളം 107 കൗണ്‍സിലുകളിലേയ്ക്കും 11 മേയര്‍ സ്ഥാനത്തേയ്ക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആണ് പുരോഗമിക്കുന്നത്. കണ്‍സര്‍വേറ്റീവ് എംപി സ്‌കോട്ട് ബെന്റണ്‍ രാജിവച്ച ഒഴിവില്‍ ബ്ലാക്ക്പൂള്‍ സൗത്ത് മണ്ഡലത്തില്‍ നടന്ന പാര്‍ലമന്റ് ഉപതിരഞ്ഞെടുപ്പിന്റെയും ഫലം ഉടനെ പുറത്തുവരും.

ഇത് കൂടാതെ ജനം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 37 പൊലീസ് ആന്‍ഡ് ക്രൈം കമ്മിഷണര്‍ ആരൊക്കെയാണെന്നും ഉടനെ അറിയാം . വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം ഇന്നലെ രാത്രി 10 മണി തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു . ഗ്രേറ്റര്‍ ലണ്ടന്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള മേയര്‍ ഫലങ്ങള്‍ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. ഇതിനിടെ ടോറി പക്ഷത്തിന് കടുത്ത നാണക്കേടായി മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടതായി വന്നു. വോട്ട് ചെയ്യാന്‍ അംഗീകരിച്ച ഐഡി കാര്‍ഡ് അദ്ദേഹം കൊണ്ടുവന്നില്ല. ബോറിസ് ജോണ്‍സണ്‍ വോട്ട് ചെയ്യാതെ മടങ്ങിയത് എല്ലാ മാധ്യമങ്ങളിലും വന്‍ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. പിന്നീട് ഐഡി കാര്‍ഡുമായി എത്തി സൗത്ത് ഓക്‌സ്‌ഫോര്‍ഡ് ഷെയറില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യാന്‍ ഫോട്ടോ ഐഡി ആവശ്യപ്പെടുന്ന പുതിയ നിയമങ്ങള്‍ നടപ്പില്‍ വരുത്തിയത് 2022-ല്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരായിരുന്നു.

 
Other News in this category

 
 




 
Close Window