Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ശരിയായ ഡാഷ് ക്യാമുകള്‍ ഇല്ലെങ്കില്‍ ഇന്‍ഷൂറന്‍സ് വരെ നഷ്ടമാകാം
reporter

ലണ്ടന്‍: യുകെയില്‍ ഡാഷ് ക്യാമുകള്‍ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ട് വിദഗ്ധര്‍ രംഗത്ത്. ശരിയായ ഡാഷ് ക്യാമുകള്‍ ഇല്ലെങ്കില്‍ കാര്‍ ഇന്‍ഷുറന്‍സ് വരെ അസാധുവാക്കപ്പെടുമെന്നും മോട്ടോറിംഗ് വിദഗ്ധര്‍ യുകെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മോട്ടോര്‍വേകളിലെ നിയമവിരുദ്ധമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്തുന്നതിലും ക്ലെയിമുകളില്‍ നിന്ന് ഡ്രൈവര്‍മാരെ സംരക്ഷിക്കുന്നതിലും ഡാഷ് ക്യാമുകള്‍ അത്യാവശ്യമാണ്. നിലവില്‍ യുകെയില്‍ ഏകദേശം 2.9 ദശലക്ഷം വാഹനമോടിക്കുന്നവരും ഡാഷ് ക്യാമറകള്‍ ഉപയോഗിക്കുന്നവരാണ്. ഇതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് വിദഗ്ദ്ധര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ഡാഷ് ക്യാമറകളുമായി ബന്ധപ്പെട്ട കുറഞ്ഞ ഇന്‍ഷുറന്‍സ് ചെലവുകളും പ്രീമിയങ്ങളും പോലുള്ള നിരവധി ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും ചെറിയ രീതിയിലുള്ള തെറ്റുകള്‍ പോലും ഇന്‍ഷുറന്‍സ് കവറേജ് അസാധുവാക്കിയേക്കാം. സെലക്ട് വാന്‍ ലീസിംഗിലെ മാനേജിംഗ് ഡയറക്ടര്‍ ഗ്രഹാം കോണ്‍വേ, ഡാഷ് ക്യാം വാഹനത്തില്‍ ഘടിപ്പിക്കുന്നതിനെപ്പറ്റിയുള്ള പ്രാധാന്യം ഇന്‍ഷുറന്‍സ് ദാതാക്കളെ അറിയിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. വാഹനത്തിന്റെ യു എസ് ബി പോര്‍ട്ട് വഴിയോ സിഗരറ്റ് ലൈറ്റര്‍ വഴിയോ പല ഡാഷ് ക്യാമുകളും എളുപ്പത്തില്‍ ബന്ധിപ്പിപ്പിക്കാന്‍ കഴിയുമെങ്കിലും ഹാര്‍ഡ്-വയര്‍ഡ് സജ്ജീകരണം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഹാര്‍ഡ്-വയര്‍ഡ് സജ്ജീകരണം ഉള്ള വാഹനങ്ങള്‍ എഞ്ചിന്‍ ഓഫായിരിക്കുമ്പോഴും പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ നിരവധി നേട്ടങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഹാര്‍ഡ് വയറിങ് ചെയ്യുന്നവര്‍ ഇത് വാഹനങ്ങളില്‍ വരുത്തുന്ന പരിഷ്‌കരണമാണെന്ന് മനസിലാക്കി ഇന്‍ഷുറര്‍മാരെ അത് അറിയിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ക്ലെയിമുകള്‍ എടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ ഇവ സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ഇവ അസാധുവാകാന്‍ വരെ സാധ്യതയുണ്ടെന്ന് ഗ്രഹാം കോണ്‍വേ പറയുന്നു.

 
Other News in this category

 
 




 
Close Window