|
|
|
|
|
| നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പുതിയ എയ്‌റോ ലോഞ്ച് തുറന്നു: 41 ഗസ്റ്റ് റൂമുകള്‍, റസ്റ്റോറന്റ്, കഫേ |
|
ബോര്‍ഡ് റൂമുകള്‍, 41 ഗസ്റ്റ് റൂമുകള്‍, പ്രത്യേക കഫേ ലോഞ്ച്, കോണ്‍ഫ്രന്‍സ് ഹാളുകള്‍, ജിം, ലൈബ്രറി, സ്പാ, കോ-വര്‍ക്കിംഗ് സ്‌പേസ് എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങളാണ് ഈ പുതിയ എയ്‌റോ ലോഞ്ചില്‍ ഒരുക്കിയിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിലെ എയ്‌റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകള്‍ പ്രവര്‍ത്തനസജ്ജമായി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2-ല്‍ സെപ്റ്റംബര്‍ 1 ന് ഉദ്ഘാടനം ചെയ്ത 0484 എയ്‌റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകളുടെ ബുക്കിങാണ് ആരംഭിച്ചത്.
ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവില്‍ ഗസ്റ്റ് റൂമുകള്‍ ലഭ്യമാക്കാവുന്നതാണ്. 6, 12, 24 മണിക്കൂര്‍ പാക്കേജുകളില്‍ റൂമുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ഇതോടൊപ്പം കോ-വര്‍ക്കിങ് സ്‌പേസ്, ബോര്‍ഡ് റൂമുകള്‍, കോണ്‍ഫറന്‍സ് |
|
Full Story
|
|
|
|
|
|
|
| അറിയുന്നുണ്ടോ, സ്വര്‍ണവില 75000 രൂപ കടന്നത്? എങ്ങനെ വാങ്ങും ഒരു പവന്‍ സ്വര്‍ണമെന്ന് ആശങ്ക |
|
ജൂലൈ 23 നാണു സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി 75000 കടന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ലഭിക്കണമെങ്കില്‍ 9160 രൂപ നല്‍കണം. അതേസമയം, സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 73,280 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 9993 രൂപയും പവന് 79,944 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,495 രൂപയും പവന് 59,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 126 രൂപയും കിലോഗ്രാമിന് 1,26,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 91,600 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.60 ലക്ഷം രൂപ വേണം. കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം |
|
Full Story
|
|
|
|
|
|
|
| നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് 100 കോടി രൂപയുടെ വായ്പ |
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM) പദ്ധതിയുടെ ഭാഗമായി നടപ്പു സാമ്പത്തിക വര്‍ഷം കേരളാബാങ്ക് വഴി 100 കോടി രൂപയുടെ സംരംഭകവായ്പകള്‍ ലഭ്യമാക്കും. എന്‍ഡിപിആര്‍ഇഎം, പ്രവാസി കിരണ്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, കേരളാ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം വരെയുള്ള സംരംഭകവായ്പകള്‍ക്ക് ഈട് ഒഴിവാക്കുന്നതിനുളള സാധ്യതകളും ചര്‍ച്ച ചെയ്തു. |
|
Full Story
|
|
|
|
|
|
|
| എഐ കണ്ടന്റിനും പേയ്‌മെന്റ്: യു ട്യൂബില്‍ നിന്നു വരുമാനത്തിന് മറ്റൊരു മാര്‍ഗം കൂടി |
|
ഒരു പുതിയ പേയ്മെന്റ് സംവിധാനം ആരംഭിച്ചിരിക്കുകയാണ് യൂട്യൂബ്. എഐ സൃഷ്ടിച്ച കണ്ടന്റിനും ലോ-എഫേര്‍ട്ട് വീഡിയോകള്‍ക്കും പ്രതിഫലം ലഭിക്കും. യൂട്യൂബ് പങ്കാളിത്ത പ്രോഗ്രാമിന്റെ (ഥജജ) ഭാഗമായി ധനസമ്പാദനം നടത്തുന്നതിന് കണ്ടന്റ് ക്രിയേറ്റേഴ്‌സ് ഒറിജിനലും ആധികാരികവുമായ ഉള്ളടക്കം അപ്ലോഡ് ചെയ്യണം. ഈ പുതിയ നയം 2025 ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു ചാനലിന് ഒരു വര്‍ഷത്തില്‍ ഏകദേശം 1,000 സബ്സ്‌ക്രൈബര്‍മാരും 4,000 സാധുവായ പൊതു നിരീക്ഷണ മണിക്കൂറും ഉണ്ടായിരിക്കണം. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് 90 ദിവസത്തിനുള്ളില്‍ 10 ദശലക്ഷം വ്യൂകള്‍ ഉണ്ടായിരിക്കണം.
ഇതുവരെ യൂട്യൂബിന്റെ വരുമാനം ആഡ്സെന്‍സ് അക്കൗണ്ട് വഴി നേരിട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനി ഒരു പുതിയ രീതി സ്വീകരിക്കുകയാണ്.
യൂട്യൂബ് കണ്ടന്റ് |
|
Full Story
|
|
|
|
|
|
|
| ജി മെയില്‍ ഉപയോഗം വളരെ എളുപ്പമാക്കാന്‍ 'മാനേജ് സബ്സ്‌ക്രിപ്ഷന്‍' എന്നൊരു ഫീച്ചര്‍ നടപ്പാക്കി ഗൂഗിള്‍ |
|
'മാനേജ് സബ്സ്‌ക്രിപ്ഷന്‍' എന്നൊരു ഫീച്ചര്‍ ഇനി ജിമെയിലിനു ലഭിക്കും. മെയിലിംഗ് ലിസ്റ്റുകള്‍, പ്രതിവാര വാര്‍ത്താക്കുറിപ്പുകള്‍ അല്ലെങ്കില്‍ പ്രൊമോഷണല്‍ ഇമെയിലുകള്‍ പോലുള്ള ഇനി എളുപ്പത്തില്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാന്‍ ഈ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. ഇന്‍ബോക്‌സ് കൂടുതല്‍ വൃത്തിയുള്ളതും കൂടുതല്‍ മികച്ചതുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നേരത്തെ വെബ് ക്ലയന്റില്‍ മാത്രമേ ഈ സവിശേഷത പുറത്തിറക്കിയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഇത് ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വെബ് എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിലും പുറത്തിറക്കി. ഈ ഫീച്ചറിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് അവരുടെ എല്ലാ സബ്സ്‌ക്രിപ്ഷനുകളും വാര്‍ത്താക്കുറിപ്പുകളും ഒരിടത്ത് നിന്ന് കൈകാര്യം ചെയ്യാനും |
|
Full Story
|
|
|
|
|
|
|
| കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇനി മൊബൈല്‍ ഫോണ്‍: ലാന്‍ഡ് ഫോണ്‍ സര്‍വീസ് ഒഴിവാക്കുന്നു |
|
കെഎസ്ആര്‍ടിസി ഡിപ്പോകളിലേക്ക് വിളിക്കാന്‍ ഇനി ലാന്‍ഡ് ഫോണ്‍ ഉണ്ടാകില്ല. പകരം മൊബൈല്‍ ഫോണ്‍. കെഎസ്ആര്‍ടിസി ഡിപ്പോ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ ലാന്‍ഡ് ഫോണ്‍ ഒഴിവാക്കും. ലാന്‍ഡ് ഫോണിന് പകരം മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ നിര്‍ദ്ദേശം. യാത്രക്കാര്‍ക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാര്‍ഡും വാങ്ങുന്നത്. പുതിയ മൊബൈല്‍ നമ്പര്‍ ഡിപ്പോയില്‍ പ്രദര്‍ശിപ്പിക്കണം. ജൂലൈ 1 മുതല്‍ മൊബൈല്‍ നമ്പറില്‍ യാത്രക്കാര്‍ക്ക് ബന്ധപ്പെടാം. |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി |
|
പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രണ്ട് ലിറ്ററില്‍ താഴെയുളള ശീതളപാനീയ കുപ്പികള്‍ മലയോരങ്ങളില്‍ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററില്‍ താഴെയുളള വെളളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
വരുന്ന ഗാന്ധി ജയന്തി ദിനം മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനും വിലക്കുണ്ട്. പരിസ്ഥിതി സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി |
|
Full Story
|
|
|
|
|
|
|
| മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ അംബാസഡറായി തമന്നയെ നിയമിക്കുന്നതില്‍ വന്‍ എതിര്‍പ്പ് |
|
തമന്നയെ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി കന്നഡ സംഘടനകള്‍. കന്നഡ നടിമാരെ അംബാസിഡറാക്കാതെ തമന്നയെ കൊണ്ടുവന്നതിലാണ് പ്രതിഷേധം. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ പോസ്റ്റുകള്‍ വ്യാപകമാകുകയാണ്. 6.2 കോടി രൂപയ്ക്കാണ് തമന്നയുമായി കര്‍ണാടക സര്‍ക്കാര്‍ കരാര്‍ ഒപ്പ് വെച്ചത്.
കന്നഡ നടിമാരെയോ നടന്മാരെയോ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആക്കാത്തത് എന്താണെന്ന ചോദ്യമാണ് കന്നഡ സംഘടനകള്‍ ഉന്നയിക്കുന്നത്. കര്‍ണാടകയ്ക്ക് പുറത്തെ മാര്‍ക്കറ്റുകളും ലക്ഷ്യമിട്ടാണ് നടപടിയെന്ന് വ്യവസായ വകുപ്പ് മന്ത്രി എം ബി പാട്ടീല്‍ മറുപടി നല്‍കിയെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. 2028-ഓടെ 5000 കോടി രൂപ എങ്കിലും വാര്‍ഷിക വിറ്റ് വരവ് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി |
|
Full Story
|
|
|
|
| |