|
|
|
|
|
| അദാനിക്ക് എതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പില്ല; ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത് വെറും ആരോപണങ്ങള്‍ മാത്രമെന്നു സെബി |
|
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സെബി. ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തല്‍. കമ്പനിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കും. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. അദാനി കമ്പനികള്‍ ഓഹരി വിലകളില്‍ കൃത്രിമം കാണിച്ചതായും അഡികോര്‍പ്പ് എന്റര്‍പ്രൈസസ് വഴി അദാനി പവറിന് ധനസഹായം നല്‍കിയതായുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്.
സെബി നിയമത്തിന്റെ ഏതെങ്കിലും ലംഘനങ്ങള്‍ നടന്നിട്ടുണ്ടോ, അതില്‍ സാമ്പത്തിക പ്രസ്താവനകളില്‍ തെറ്റായി പ്രതിനിധാനം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സെബി വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം, ഇടപാടുകള്‍ നിയമാനുസൃതമാണെന്നും ലിസ്റ്റിംഗ് |
|
Full Story
|
|
|
|
|
|
|
| കലാപത്തെ തുടര്‍ന്ന് അടച്ചിട്ട നേപ്പാള്‍ വിമാനത്താവളം തുറന്നു: ആദ്യ സര്‍വീസ് എയര്‍ഇന്ത്യയുടേത് |
|
നേപ്പാളില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ച കാഠ്മണ്ഡു, ത്രിഭുവന്‍ വിമാനത്താവളം തുറന്നു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവില്‍ ആദ്യ സര്‍വീസ് നടത്തുന്നത്. കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് സര്‍വീസ് നടത്തുന്നത്. വിമാനത്താവളം തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് തിരികെ വരാനാകും.
അതേസമയം പുതുതലമുറയുടെ ജെന്‍സി പ്രക്ഷോഭത്തില്‍ ഉലഞ്ഞ നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതവസ്ഥ തുടരുന്നു. രാജ്യം സൈന്യത്തിന്റെ നിയന്ത്രണത്തിലായി.
മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയ്ക്ക് ഭരണചുമതല നല്‍കാന്‍ ധാരണയായെന്നാണ് വിവരം. സംഘര്‍ഷങ്ങള്‍ക്കിടെ ജയില്‍ചാടി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പത്ത് വിചാരണ തടവുകാര്‍ |
|
Full Story
|
|
|
|
|
|
|
| ഇന്നലെ ഉത്രാടം ദിനത്തില്‍ മലയാളികള്‍ വാങ്ങിയത് 137 കോടി രൂപയുടെ മദ്യം: ബവ്‌കോ ഔട് ലെറ്റിലെ വില്‍പ്പന റിപ്പോര്‍ട്ട് |
|
കേരളത്തില്‍ ഇന്നലെ ഉത്രാടം ദിവസം മദ്യത്തിനായി ഉത്രാടപ്പാച്ചില്‍ നടത്തിയവര്‍ വാങ്ങിയത് 137കോടി രൂപയുടെ മദ്യം. ഓണക്കാല മദ്യ വില്‍പ്പനയില്‍ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വില്‍പ്പനയുമായി എടപ്പാള്‍ ഔട്ട്‌ലെറ്റും തൊട്ടുപിന്നിലുണ്ട്.
ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മദ്യം വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50കോടി രൂപയുടെ മദ്യം അധികം വിറ്റതായും 6 ഷോപ്പുകള്‍ |
|
Full Story
|
|
|
|
|
|
|
| മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ-വിറ്റാര പ്രധാനമന്ത്രി ലോഞ്ച് ചെയ്തു |
|
അഹമ്മദാബാദിലെ മാരുതി സൂസൂക്കി ഇവി പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായെന്നും മോദി വ്യക്തമാക്കി. കൂടുതല്‍ വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. നൂറിലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇവി ബാറ്ററി കയറ്റുമതി ചെയ്യും. ഇവി ബാറ്ററി നിര്‍മ്മാണത്തില്‍ ഇന്ത്യ ലോകത്തിലെ കരുത്തനായി മാറുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തെ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ-വിറ്റാര പ്രധാനമന്ത്രി ലോഞ്ച് ചെയ്തു. ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെയ്ചി ഓനോ എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.
യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത വിപണികള്‍ ഉള്‍പ്പെടെ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ വിമാനങ്ങളില്‍ ഇനി വൈ-ഫൈ ലഭിക്കും; ക്ലാസ് വ്യത്യാസമില്ലാതെ എല്ലായിടത്തും വൈഫൈ |
|
ഇന്ത്യയിലെ വിമാനയാത്രികരുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് അവസാനമായി. വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനകമ്പനികളുടെ വിമാനങ്ങളിലാണ് വൈ-ഫൈ സംവിധാനം ലഭ്യമായിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ350, ബോയിംഗ് 787-9 തുടങ്ങിയ വിമാനങ്ങളിലും വൈ-ഫൈ ലഭ്യമാകും. അതേസമയം, ക്ലാസ് വ്യത്യാസമില്ലാതെ വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും വൈ-ഫൈ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ മുതല്‍ ഇന്ത്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വൈ-ഫൈ ലഭിച്ചു തുടങ്ങിയെന്ന് യാത്രക്കാര്‍ പറഞ്ഞു. അതേസമയം, വലിയ പരസ്യങ്ങളോ പത്രക്കുറിപ്പോ നല്‍കാതെയാണ് എയര്‍ ഇന്ത്യയില്‍ വൈ-ഫൈ സംവിധാനം നടപ്പാക്കിയത്. |
|
Full Story
|
|
|
|
|
|
|
| ഒഡിഷയിലെ ആറ് പ്രദേശങ്ങളില്‍ വന്‍ തോതില്‍ സ്വര്‍ണശേഖരം കണ്ടെത്തി: 20 മെട്രിക് ടണ്‍ സ്വര്‍ണം മണ്ണിനടിയിലുണ്ടെന്ന് റിപ്പോര്‍ട്ട് |
|
ഒഡിഷയിലെ ഡിയോഘര്‍, സുന്ദര്‍ഗഡ്, നബരംഗ്പൂര്‍, കിയോഞ്ചര്‍, അംഗുല്‍, കോരാപുട്ട് എന്നിവിടങ്ങളില്‍ വന്‍തോതില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തി. ഏകദേശം 10 മുതല്‍ 20 മെട്രിക് ടണ്‍ വരെ സ്വര്‍ണ്ണം ഇവിടെ നിന്ന് ലഭിക്കുമെന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇത് വലിയൊരു അളവാണെങ്കിലും, ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.
ഒഡിഷ സംസ്ഥാനം രാജ്യത്തിന്റെ പുതിയ സ്വര്‍ണ്ണഖനന കേന്ദ്രമായി മാറാന്‍ സാധ്യത. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ഏടക) അടുത്തിടെ നടത്തിയ ധാതു പര്യവേക്ഷണ പദ്ധതികളിലാണ് 20 ടണ്ണോളം സ്വര്‍ണ്ണശേഖരം കണ്ടെത്തിയത്.
ഇതിനുപുറമെ, മയൂര്‍ഭഞ്ച്, മല്‍ക്കന്‍ഗിരി, സംബല്‍പൂര്‍, ബൗദ്ധ് എന്നിവിടങ്ങളിലും പര്യവേക്ഷണ |
|
Full Story
|
|
|
|
|
|
|
| 218 കോടി രൂപ മൂല്യമുള്ള വജ്രം പട്ടാപ്പകല്‍ തട്ടിയെടുത്തു: പ്രവാസി ഗോള്‍ഡ് വ്യവസായികള്‍ നടുക്കത്തോടെ കേട്ട വാര്‍ത്ത |
|
ദുബായില്‍ അപൂര്‍വ പിങ്ക് നിറമുള്ള വജ്രം കൊള്ള ചെയ്യപ്പെട്ടു. 25 മില്ല്യണ്‍ ഡോളര്‍ പകല്‍സമയത്ത് മോഷ്ടാക്കള്‍ തട്ടിയെടുക്കുകയായിരുന്നു. മാസങ്ങളോളം ആസൂത്രണം ചെയ്തതിന് ശേഷമാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്ന് ദുബായ് പോലീസ് പറഞ്ഞു. ഒരു ധനികനായ വ്യാപാരിയില്‍ നിന്ന് വജ്രം വാങ്ങുന്നതായി ഇടനിലക്കാരെന്ന വേഷത്തിലാണ് മോഷ്ടാക്കള്‍ എത്തിയത്. അപൂര്‍വ രത്നവുമായി യൂറോപ്പില്‍ നിന്നെത്തിയതായിരുന്നു വ്യാപാരി. ഒരു വര്‍ഷത്തിലേറെയായി മോഷണസംഘം പദ്ധതി ആസൂത്രണം ചെയ്ത് വരികയായിരുന്നുവെന്നും കവര്‍ച്ച നടത്തുന്നതിനായി സൂക്ഷ്മതയോടെ വ്യാപാരിയുടെ വിശ്വാസം വളര്‍ത്തിയെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.മണിക്കൂറുകളോളം വജ്രത്തെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.
തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ |
|
Full Story
|
|
|
|
|
|
|
| ഗുണനിലവാരമില്ലാത്ത 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി: എണ്ണ വില കൂടിയപ്പോള്‍ എല്ലായിടത്തും വ്യാജന് |
|
ഓപ്പറേഷന് ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയില്‍ നിന്നാണ്. കൊല്ലത്ത് വ്യാജ എഫ്എസ്എസ്എഐ നമ്പരിലും വ്യാജ വിലാസത്തിലും |
|
Full Story
|
|
|
|
| |