|
|
|
|
|
| ഇന്ത്യയില് നിക്ഷേപം നടത്താമെന്ന് ഖത്തര് അമീര്: ഖത്തറിലെ ഭരണാധികാരി 5 ധാരണാ പത്രത്തില് ഒപ്പു വച്ചു |
|
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തറിലെ അമീറും ചര്ച്ച നടത്തി. 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ഇന്ത്യയില് സ്മാര്ട്ട് സിറ്റികളിലും ഫുഡ് പാര്ക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തര് അമീര് ഷെയ്ക് തമീം ബിന് ഹമദ് അല് താനി അറിയിച്ചിട്ടുണ്ട്. ഖത്തറില് നിന്ന് കൂടുതല് എല്എന്ജി വാങ്ങാന് ഇന്ത്യയും തീരുമാനിച്ചു. ഖത്തറിന് ഇന്ത്യന് സമൂഹം നല്കുന്ന സംഭാവനയ്ക്ക് ഖത്തര് അമീര് നന്ദി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താന് തീരുമാനമായി. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്ഷത്തില് ഇരട്ടിയാക്കാന് ചര്ച്ചകളില് തീരുമാനമായി. ചര്ച്ചകളിലെ തീരുമാനം സംബന്ധിച്ച് വിശദീകരിക്കാന് വിദേശകാര്യ മന്ത്രാലയ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ബിസിസ് ഭീമനായ ടെസ്ല ഇന്ത്യയിലേക്ക്? ജോലിക്കാരെ ആവശ്യപ്പെട്ടുകൊണ്ട് പരസ്യം |
|
ഇന്ത്യയില് പ്രവര്ത്തനം ആരംഭിക്കാന് നടപടികളുമായി ആഗോള ഇലക്ട്രിക് കാര് ഭീമനായ ടെസ്ല. കമ്പനിയുടെ ഔദ്യോഗിക ലിങ്ക്ഡ്ഇന് പേജില് ഇന്ത്യയിലെ 13 ഒഴിവുകളെക്കുറിച്ച് പോസ്റ്റ് ഇട്ടതോടെയാണ് ടെസ്ല ഇന്ത്യയിലേക്കെത്തുന്നുവെന്ന് വ്യക്തമായത്. യുഎസ് സന്ദര്ശത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല സിഇഒ ഇലോണ് മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള ജീവനക്കാര്ക്കായി ടെസ്ല പരസ്യം നല്കിയിരിക്കുന്നത്.
ഇന്ത്യയില് ആകെ 13 ഒഴിവുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. കസ്റ്റമര് ഫേസിങ്, ബാക്ക് എന്ഡ് ജോലികള് എന്നിവ അടക്കമുള്ള മേഖലകളില് ഒഴിവുകളുണ്ടെന്ന് തിങ്കളാഴ്ച ലിങ്ക്ഡ്ഇന് പേജില് പ്രത്യക്ഷപ്പെട്ട പരസ്യത്തില് പറയുന്നു. സര്വീസ് |
|
Full Story
|
|
|
|
|
|
|
| ഈ നൂറ്റാണ്ടിലെ മനുഷ്യരാശിയുടെ കോഡാണ് എഐ: മാറുന്ന ലോകം സൃഷ്ടിക്കാന് എഐ സഹായിക്കും- നരേന്ദ്രമോദി |
|
എ ഐ സാധ്യതകള് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലും വേഗത്തിലും മാറുന്ന ഒരു ലോകം സൃഷ്ടിക്കാന് എഐ സഹായിക്കും - പാരീസില് നടന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ ആശയം അവതരിപ്പിച്ചത്. ഭരണം എന്നത് എല്ലാവരിലേക്കും എത്തിക്കുന്നത് കൂടിയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി കാര്യങ്ങള് മെച്ചപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവര്ത്തനം ചെയ്യാന് AI-ക്ക് കഴിയും.
ഈ നൂറ്റാണ്ടിലെ മനുഷ്യരാശിയുടെ കോഡാണ് AI. എന്നാല് മനുഷ്യ ചരിത്രത്തിലെ മറ്റ് സാങ്കേതിക നാഴികക്കല്ലുകളില് നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. |
|
Full Story
|
|
|
|
|
|
|
| മുകേഷ് അംബാനി കുടുംബസമേതം കുംഭമേളയില് പങ്കെടുത്ത് സ്നാനം ചെയ്തു |
|
മഹാകുംഭമേളയില് പങ്കെടുത്ത് അംബാനി കുടുംബം. റിയലന്സ് ഇന്ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി, അമ്മ കോകില ബെന് അംബാനി, മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി അനന്തിന്റെ ഭാര്യ രാധിക മര്ച്ചന്റ് എന്നിവരാണ് കുംഭമേളയ്ക്ക് എത്തിയത്. ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്ത, മക്കളായ പൃഥി, വേദ എന്നിവരും ഒപ്പമുണ്ടായിരുന്നു. മാഘിപൂര്ണിമയ്ക്ക് മുന്നോടിയായി തീര്ത്ഥാടകരുടെ തിരക്കായതിനാല് ഹെലികോപ്റ്ററിലാണ് കുടുംബം എത്തിയത്. പിന്നീട് കാറില് ത്രിവേണി സംഗമത്തിലെത്തി.
റിലയന്സ് ഫൗണ്ടേഷന് തീര്ത്ഥ് യാത്രി സേവ എന്ന സംരംഭത്തിലൂടെ പ്രയാഗ്രാജില് നടക്കുന്ന 2025 ലെ മഹാ കുംഭമേളയിലെ തീര്ത്ഥാടന അനുഭവം മെച്ചപ്പെടുത്തുന്നു. ഇതില് സൗജന്യ ഭക്ഷണം, വൈദ്യസഹായം, ഗതാഗത സഹായം, സുരക്ഷാ നടപടികള്, മെച്ചപ്പെട്ട |
|
Full Story
|
|
|
|
|
|
|
| രത്തന് ടാറ്റയുടെ സ്വത്തിന്റെ അവകാശി മോഹിനി മോഹന് ആണെന്ന് റിപ്പോര്ട്ടുകള് പ്രചരിക്കുന്നു |
രത്തന് ടാറ്റയുടെ ശേഷിക്കുന്ന ആസ്തിയുടെ മൂന്നിലൊന്ന്, അതായത് 500 കോടി രൂപയിലധികം വിലമതിക്കുന്ന സമ്പത്ത് മോഹിനി മോഹന് ദത്തയ്ക്കാണെന്ന് വില്പ്പത്രത്തില് പറയുന്നതായി റിപ്പോര്ട്ടുകള്. രത്തന് ടാറ്റയ്ക്ക് അദ്ദേഹവുമായുള്ള ബന്ധം വളരെ കുറച്ച് പേര്ക്ക് മാത്രമെ അറിയൂവെന്ന് ഇക്കോണിക്സ് ടൈംസിന്റെ റിപ്പോര്ട്ടില് പറയുന്നു.
ജംഷഡ്പുര് സ്വദേശിയായ ട്രാവല് ഇന്ഡസ്ട്രി സംരംഭകനാണ് മോഹിനി മോഹന് ദത്ത. വളരെ അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് രത്തന് ടാറ്റയുടെ സമ്പത്തിന്റെ ഒരു ഭാഗം കിട്ടിയത്. അതിനാല് തന്നെ ടാറ്റ കുടുംബവും അടുത്ത സഹകാരികളും ഈ വെളിപ്പെടുത്തലില് അത്ഭുതപ്പെട്ടുപോയതായി അവരുമായി അടുത്ത ബന്ധപ്പെട്ട വൃത്തങ്ങള് വെളിപ്പെടുത്തി.
2013ല് താജ് ഗ്രൂപ്പ് ഓഫ് |
|
Full Story
|
|
|
|
|
|
|
| റിസര്വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനമാണ് കുറച്ചു; വായ്പകളുടെ പലിശ അടവ് കുറയും |
|
അഞ്ച് വര്ഷത്തിനു ശേഷം റിപ്പോ നിരക്ക് കുറച്ച് റിസര്വ് ബാങ്ക്. 0.25 ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.50ല് നിന്ന് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളര്ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില് കുറവ് വരുത്താന് റിസര്വ് ബാങ്ക് തീരുമാനിച്ചത്. കേന്ദ്ര റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്ഹോത്ര ആര്ബിഐ ഗവര്ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ യോഗത്തിലാണ് നിരക്ക് കുറയ്ക്കല് തീരുമാനം. ആറംഗ പണ സമിതി യോഗത്തില് ഗവര്ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.
നടപ്പ് സാമ്പത്തിക വര്ഷത്തെ രാജ്യത്തെ വളര്ച്ചാ അനുമാനം 6.6 ശതമാനത്തില്നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില് നിര്ത്താന് കഴിയുമെന്നാണ് ആര്ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില് വിലക്കയറ്റം കുറയുമെന്നാണ് |
|
Full Story
|
|
|
|
|
|
|
| ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ പേര് മാറുന്നു; ഇനി പേര് എറ്റേണല് |
|
കമ്പനിയുടെ പേരുമാറ്റത്തിന് സൊമാറ്റോ ബോര്ഡ് അനുമതി നല്കി. പേരുമാറ്റുകയാണെന്ന വിവരം ഓഹരി ഉടമകളെ സിഇഒ ദീപിന്ദര് ഗോയല് അറിയിച്ചു. 'എറ്റേണല്' എന്നായിരിക്കും കമ്പനിയുടെ പുതിയ പേര്. എന്നാല്, ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് ത?ന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ബ്ലിങ്കിറ്റിനെ ഏറ്റെടുത്തപ്പോള് ആപ്പിനും ബ്രാന്ഡിനും രണ്ട് വ്യത്യസ്ത പേരുകളാണ് തങ്ങള് കമ്പനിക്കുള്ളില് നല്കിയിരുന്നതെന്ന് സൊമാറ്റോ സിഇഒ ദീപിന്ദര് ഗോയല് അറിയിച്ചു. ഇപ്പോള് പേരുമാറ്റം പരസ്യമാക്കാന് തങ്ങള് തീരുമാനമെടുത്തിരിക്കുകയാണ്. പേരുമാറ്റം കമ്പനിയുടെ ഭാവിക്ക് കരുത്താകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. |
|
Full Story
|
|
|
|
|
|
|
| പരസ്യം പതിക്കാന് കഷണ്ടിത്തല വാടകയ്ക്ക്: ആലപ്പുഴക്കാരന് ഷെഫീക്ക് വാങ്ങുന്നത് 50000 രൂപ |
|
ട്രാവല് വ്ലോഗറായ ഷെഫീക്ക് ഹാഷിം കഷണ്ടിത്തല വാടകയ്ക്കു നല്കുന്നു. പരസ്യം പതിക്കാന് തല നല്കുന്നതിന് 3 മാസത്തേക്ക് 50000 രൂപ. കൊച്ചി ആസ്ഥാനമായ 'ലാ ഡെന്സിറ്റേ' എന്ന കമ്പനിയുടെ പരസ്യമാണ് ഷഫീക്കിന്റെ തലയില് ആദ്യം ടാറ്റൂചെയ്ത് പതിപ്പിച്ചത്. മൂന്ന് മാസത്തേക്ക് 50,000 രൂപയാണ് കരാര്. ഈ കാലയളവില് യുട്യൂബ് വിഡിയോകളില് ഷഫീഖ് പ്രത്യക്ഷപ്പെടുക തലയില് പരസ്യവുമായാണ്.
തലയില് കഷണ്ടി കയറിയതോടെ ഏതുവിധേനയും ഹെയര് ട്രാന്സ്പ്ലാന്റ് ചെയ്യാമെന്ന ചിന്തയായിരുന്നു ആലപ്പുഴക്കാരനായ ഷെഫീക്കിന്. പിന്നീട് ഏറെനേരം നീണ്ട ആലോചനയ്ക്ക് ശേഷം കഷണ്ടി നിലനിര്ത്താന് തീരുമാനിച്ചു. ഇതിനിടെയാണ് വ്യത്യസ്തമായ ആശയം തലയിലുദിച്ചത്.
കഷണ്ടിത്തല പരസ്യം പതിക്കുന്നതിന് വാടയ്ക്ക് നല്കുക എന്നതായിരുന്നു ആ ആശയം. |
|
Full Story
|
|
|
|
| |