|
|
|
|
|
| കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇനി മൊബൈല്‍ ഫോണ്‍: ലാന്‍ഡ് ഫോണ്‍ സര്‍വീസ് ഒഴിവാക്കുന്നു |
|
കെഎസ്ആര്‍ടിസി ഡിപ്പോകളിലേക്ക് വിളിക്കാന്‍ ഇനി ലാന്‍ഡ് ഫോണ്‍ ഉണ്ടാകില്ല. പകരം മൊബൈല്‍ ഫോണ്‍. കെഎസ്ആര്‍ടിസി ഡിപ്പോ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ ലാന്‍ഡ് ഫോണ്‍ ഒഴിവാക്കും. ലാന്‍ഡ് ഫോണിന് പകരം മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ നിര്‍ദ്ദേശം. യാത്രക്കാര്‍ക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാര്‍ഡും വാങ്ങുന്നത്. പുതിയ മൊബൈല്‍ നമ്പര്‍ ഡിപ്പോയില്‍ പ്രദര്‍ശിപ്പിക്കണം. ജൂലൈ 1 മുതല്‍ മൊബൈല്‍ നമ്പറില്‍ യാത്രക്കാര്‍ക്ക് ബന്ധപ്പെടാം. |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി |
|
പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രണ്ട് ലിറ്ററില്‍ താഴെയുളള ശീതളപാനീയ കുപ്പികള്‍ മലയോരങ്ങളില്‍ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററില്‍ താഴെയുളള വെളളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
വരുന്ന ഗാന്ധി ജയന്തി ദിനം മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനും വിലക്കുണ്ട്. പരിസ്ഥിതി സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി |
|
Full Story
|
|
|
|
|
|
|
| മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ അംബാസഡറായി തമന്നയെ നിയമിക്കുന്നതില്‍ വന്‍ എതിര്‍പ്പ് |
|
തമന്നയെ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി കന്നഡ സംഘടനകള്‍. കന്നഡ നടിമാരെ അംബാസിഡറാക്കാതെ തമന്നയെ കൊണ്ടുവന്നതിലാണ് പ്രതിഷേധം. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ പോസ്റ്റുകള്‍ വ്യാപകമാകുകയാണ്. 6.2 കോടി രൂപയ്ക്കാണ് തമന്നയുമായി കര്‍ണാടക സര്‍ക്കാര്‍ കരാര്‍ ഒപ്പ് വെച്ചത്.
കന്നഡ നടിമാരെയോ നടന്മാരെയോ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആക്കാത്തത് എന്താണെന്ന ചോദ്യമാണ് കന്നഡ സംഘടനകള്‍ ഉന്നയിക്കുന്നത്. കര്‍ണാടകയ്ക്ക് പുറത്തെ മാര്‍ക്കറ്റുകളും ലക്ഷ്യമിട്ടാണ് നടപടിയെന്ന് വ്യവസായ വകുപ്പ് മന്ത്രി എം ബി പാട്ടീല്‍ മറുപടി നല്‍കിയെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. 2028-ഓടെ 5000 കോടി രൂപ എങ്കിലും വാര്‍ഷിക വിറ്റ് വരവ് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി |
|
Full Story
|
|
|
|
|
|
|
| കൊച്ചിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 287 രൂപ വരെ വിലയെത്തി |
|
സംസ്ഥാനത്തേക്ക് കൊപ്രയുടെ വരവു കുറഞ്ഞതോടെയാണ് വെളിച്ചെണ്ണ വിപണി പൊള്ളി. കോഴിക്കോട് വില 307 കടന്നു. ചില്ലറ വിപണിയില്‍ ശരാശരി വില്‍പന കിലോയ്ക്ക് 340 മുതല്‍ 360 വരെ നിരക്കിലാണ്. കൊപ്ര ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വില ഉയരാന്‍ പ്രധാനകാരണം.2017 - 18 വര്‍ഷത്തിലാണ് മൊത്തവില 204 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നത്. ഇതു മറികടന്നാണ് ഇന്നലെ കൊച്ചിയില്‍ ഒരു കിലോ വെളിച്ചെണ്ണയുടെ വില 287 രൂപയായത്. തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കൊപ്ര വരവ് പകുതിയിലേറെയായി കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ വിദേശത്ത് നിന്ന് വരുന്ന കോപ്രയ്ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം 69,960 രൂപ: ഇരുപത്തയ്യായിരത്തിന് പണ്ട് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരട്ടിയിലധികം തുക |
|
കേരളത്തില്‍ ണ്ടാംദിവസവും സ്വര്‍ണവിലയില്‍ റെക്കോഡ് കുതിപ്പ്. ഇന്ന് ഗ്രാമിന് 185 രൂപ വര്‍ധിച്ച് 8745 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് 1480 രൂപ വര്‍ധിച്ച് 69,960 രൂപയിലെത്തി. സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇത്. വ്യാഴാഴ്ച പവന് 2160 രൂപ വര്‍ധിച്ചിരുന്നു. രണ്ടുദിവസം കൊണ്ട് മാത്രം 3640 രൂപയാണ് പവന് വര്‍ധിച്ചത്. മൂന്നുദിവസത്തിനിടെ മാത്രം സ്വര്‍ണവില പവന് 4160 രൂപയാണ് ഉയര്‍ന്നത്.
വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണവില 55 ഡോളറാണ് ഔണ്‍സിന് വര്‍ധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വര്‍ണവില കുതിപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വര്‍ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികം വര്‍ധിച്ചിരുന്നു. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 3216 ഡോളറാണ്.
യുഎസ് |
|
Full Story
|
|
|
|
|
|
|
| എറണാകുളത്ത് ഒരു കാറിന്റെ ഫാന്‍സി നമ്പര്‍ ലേലത്തില്‍ പോയത് 46 ലക്ഷം രൂപയ്ക്ക് |
|
കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്ണനാണ് നമ്പര്‍ ലേലത്തില്‍ പിടിച്ചത്. എറണാകുളം ആര്‍ടിഒയുടെ കീഴില്‍ നടന്ന ഏറ്റവും ഉയര്‍ന്ന ലേലങ്ങളില്‍ ഒന്നാണിത്. ലബോര്‍ഗിനിയുടെ ഉറൂസ് എന്ന മോഡലിന് വേണ്ടിയാണ് ഓണ്‍ലൈനായി ലേലം നടന്നത്. ഈ ലേലത്തിലൂടെ സര്‍ക്കാരിന്റെ ഖജനാവിലേക്ക് 70 ലക്ഷത്തിലധികം രൂപയാണ് ലഭിച്ചത്. KL O7 DG 0007 എന്ന നമ്പരാണ് 46.24 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. KL 07 DG 0001 എന്ന നമ്പര്‍ 25 ലക്ഷം രൂപയ്ക്ക് പിറവം സ്വദേശി തോംസണ്‍ ബാബു സ്വന്തമാക്കി. അഞ്ചുപേരാണ് ലേലത്തില്‍ പങ്കെടുത്തത്. |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ വാഴപ്പഴത്തില്‍ നിന്നു തയാറാക്കിയ വൈന്‍ വരുന്നു: ബ്രാന്‍ഡ് നെയിം - നിള. 14.5 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്റെ അളവ്. |
|
നിള ബ്രാന്‍ഡിന് കീഴില്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകള്‍ക്ക് ചൊവ്വാഴ്ച എക്സൈസ് വകുപ്പ് അംഗീകാരം നല്‍കി. നിള കാഷ്യു ആപ്പിള്‍ വൈന്‍, നിള പൈനാപ്പിള്‍ വൈന്‍, നിള ബനാന വൈന്‍ എന്നിവയുടെ ലേബലുകള്‍ക്കാണ് അനുമതി ലഭിച്ചത്. പ്രീമിയം ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ സര്‍വകലാശാല ഇപ്പോള്‍ ഒരു മാര്‍ക്കറ്റിംഗ് പദ്ധതി ആവിഷ്‌കരിച്ചു വരികയാണ്.
ഉഷ്ണമേഖലയിലെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ വളരുന്ന കശുമാങ്ങയില്‍ നിന്നാണ് കാഷ്യൂ ആപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. 14.5 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്റെ അളവ്. കേരളത്തിന്റെ സ്വന്തം പാളയംകോടന്‍ വാഴപ്പഴത്തില്‍ നിന്നാണ് നിള ബനാന വൈന്‍ നിര്‍മിക്കുന്നത്. നേരിയ അസിഡിക് സ്വഭാവവും സുഗന്ധവും മൃദുവായ ഘടനയോടും കൂടിയതാണ് പാളയംകോടന്‍ |
|
Full Story
|
|
|
|
|
|
|
| ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം |
|
രണ്ട് വര്‍ഷം മുമ്പ് എല്‍ഐസിയിലെ ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിച്ചിരുന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ വീണ്ടും 2 മുതല്‍ 3 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നത്. സെബി നിയമങ്ങള്‍ പ്രകാരം, 2027 മെയ് മാസത്തോടെ കേന്ദ്ര സര്‍ക്കാര്‍ എല്‍ഐസിയിലെ ഓഹരി 10 ശതമാനം കുറയ്ക്കണം, ഒറ്റയടിക്ക് വില്‍ക്കുന്നതിന് പകരമായാണ് ചെറിയ ഭാഗങ്ങളായി ഓഹരികള്‍ വില്‍ക്കുന്നത്. കനത്ത നഷ്ടം നേരിടുന്ന ഓഹരി വിപണി തിരിച്ചുവന്നതിന് ശേഷമായിരിക്കും ഓഹരി വില്‍പന.
എല്‍ഐസിയില്‍ നിലവില്‍ കേന്ദ്ര സര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2022 മെയ് മാസത്തില്‍, 3.5 ശതമാനം ഓഹരി പൊതുജനങ്ങള്‍ക്ക് വിറ്റു. ഈ ഐപിഒയിലൂടെ 21,000 കോടി രൂപ കേന്ദ്രം സമാഹരിച്ചു.എല്‍ഐസിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 4.8 ലക്ഷം കോടി രൂപയാണ്. ഇത് കണക്കാക്കി |
|
Full Story
|
|
|
|
| |