Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
ആരോഗ്യം
  13-03-2023
2022ല്‍ ലോകത്ത് കാന്‍സര്‍ ബാധിച്ച സ്ത്രീകളുടെ എണ്ണം 23 ലക്ഷം: ശ്രദ്ധിക്കുക - ലക്ഷണങ്ങള്‍
ലോകത്ത് 23 ലക്ഷം സ്ത്രീകള്‍ക്ക് കഴിഞ്ഞ വര്‍ഷം സ്തനാര്‍ബുദം നിര്‍ണയിക്കപ്പെട്ടെന്നും ഏഴ് ലക്ഷം പേര്‍ ഇത് മൂലം മരണമടഞ്ഞെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ത്തവത്തിന് ഏതാനും നാളുകള്‍ കഴിഞ്ഞ് സ്ത്രീകള്‍ അവരുടെ സ്തനങ്ങളില്‍ മുഴകളോ നിറവ്യത്യാസമോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിച്ച് നോക്കേണ്ടതാണ്. 40 ന് മുകളിലുള്ള സ്ത്രീകള്‍ ഓരോ രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്തനാര്‍ബുദത്തിനായി സ്‌ക്രീനിങ്ങും നടത്തേണ്ടതാണ്. ഗര്‍ഭാശയമുഖ അര്‍ബുദത്തിന്റെ സാധ്യത തള്ളിക്കളയാന്‍ പാപ്‌സ്മിയര്‍ പരിശോധനയും ഇടയ്ക്ക് ചെയ്തു നോക്കേണ്ടതാണെന്ന് ഡോ. ഗുര്‍പ്രീത് ചൂണ്ടിക്കാട്ടി.


പുരുഷന്മാരേക്കാള്‍ വലുപ്പത്തില്‍ ചെറുതായ സ്ത്രീകളുടെ ഹൃദയം താരതമ്യേന കൂടുതല്‍ വേഗത്തില്‍ മിടിക്കുകയും ചെയ്യാറുണ്ട്. സങ്കീര്‍ണമായ
Full Story
  01-03-2023
കോഴിക്കോട് താമസിക്കുന്ന 25 വയസ്സുകാരി ഡോക്ടര്‍ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍
യുവ വനിതാ ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിയാലില്‍ പരീതിന്റെ ഭാര്യ തന്‍സിയ (25) ആണു മരിച്ചത്. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയാണ്.

പാലാഴിയിലെ സുഹൃത്തായ ഡോക്ടറുടെ ഫ്‌ലാറ്റിലാണ് തന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തു മണിയോടെയാണ് സംഭവം. അപസ്മാര രോഗത്തിനു മരുന്നു കഴിക്കുന്നുണ്ടായിരുന്നു. അപസ്മാരം കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയാണ് വിവാഹം കഴിഞ്ഞത്.
Full Story
  23-02-2023
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. വിവിധ തൈറോയ്ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവയാണ് തൈറോയ്ഡ് പ്രശ്നങ്ങളുടെ പ്രധാന ലക്ഷണം.

ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും, തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്ഡിന്റെ ലക്ഷണമാകാം. തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. ഹോര്‍മോണ്‍ കുറഞ്ഞാല്‍ (ഹൈപ്പോ തൈറോയ്ഡിസം) ശരീരഭാരം കൂടും. അതിനാല്‍ ശരീരത്തിന്റെ ഭാരവ്യതിയാനങ്ങളും ശ്രദ്ധിക്കണം.

ഹൈപ്പോ തൈറോയിഡിസമുള്ള സ്ത്രീകളില്‍ അമിത രക്തസ്രാവത്തോടു കൂടിയും
Full Story
  23-02-2023
സജ്‌നയ്ക്ക് രോഗം ഇടതു കാലില്‍: ഓപ്പറേഷന്‍ ചെയ്തത് ഇടതു കാലില്‍: ഡോക്ടറുടെ തോന്ന്യാസം കോഴിക്കോട് ആശുപത്രിയില്‍
കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിയുടെ വിശദീകരണം തള്ളി ഇരയായ സജ്‌നയുടെ കുടുംബം. ഒരു വര്‍ഷത്തോളം ഇടതു കാലിന് ചികിത്സിച്ചതിന്റെ രേഖകള്‍ കൈവശമുണ്ട്. വിവാദമായപ്പോള്‍ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്താന്‍ ചികിത്സാ രേഖകളില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് തിരിമറി നടത്തിയെന്ന് മകള്‍ ഷിംന പറയുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടി.

ആശുപത്രിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം. തുടര്‍ചികിത്സയ്ക്കായി സജ്‌നയെ ബന്ധുക്കള്‍ നാഷണല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വാതിലിന് ഇടയില്‍പ്പെട്ട് ഇടത് കണങ്കാലിലെ ഞരമ്പിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്‌ന. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി
Full Story
  07-02-2023
പോണ്‍ പാസ്‌പോര്‍ട്ട് നടപ്പാക്കുന്നു: അശ്ലീല വിഡിയോകള്‍ കുട്ടികള്‍ കാണാതിരിക്കാന്‍ നടപടി
പോണ്‍ വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനത്തിന് സര്‍ക്കാര്‍ പുറത്തിറക്കുന്നു. ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നിന്ന് ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും കോഡും സ്വന്തമാക്കണം. ഈ കോഡ് ഉപയോഗിച്ച് മാത്രമേ പോണ്‍ സൈറ്റുകളിലേക്ക് പ്രവേശനം ലഭിക്കൂ. ഫ്രാന്‍സിലെ ഡിജിറ്റല്‍ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് തുടക്കമിട്ട ഈ പദ്ധതി ഈ വര്‍ഷം സെപ്റ്റംബറോടുകൂടി നടപ്പിലാക്കും.
അടുത്തിടെ വന്ന പല സര്‍വേ റിപ്പോര്‍ട്ടുകളില്‍ കൗമാരക്കാരായ കുട്ടികള്‍ വന്‍തോതില്‍ പോണ്‍ ഉള്ളടക്കങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. 13 വയസില്‍ താഴെയുള്ളവര്‍ക്ക് പോലും ഇത്തരം ഉള്ളടക്കങ്ങള്‍ പലവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്.
Full Story
  07-02-2023
ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം ന്യുമോണിയ ബാധിച്ചു
Full Story
  06-02-2023
എനിക്ക് ഈയിടെയായി സുഖമില്ല; ഓര്‍മശക്തി കുറയുന്നു - നൃത്തവും അഭിനയവുമായി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഭാനുപ്രിയ പറയുന്നു
സൗന്ദര്യം കൊണ്ട് മാത്രമല്ല, അഭിനയവും നൃത്തവും കൊണ്ടും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമായിരുന്നു ഭാനുപ്രിയ. തെലുങ്കിലും, തമിഴിലും മലയാളത്തിലുമടക്കം മികച്ച സിനിമകള്‍ ചെയ്ത ഭാനുപ്രിയ തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായി അരങ്ങു വാണിരുന്നു. ഹിന്ദി സിനിമകളിലും നായികയായി തിളങ്ങി. നായികയായ ചിത്രങ്ങളിലധികവും വലിയ ഹിറ്റുകള്‍. രാജശില്പി, അഴകിയ രാവണന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഹൈവേ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടവും പിടിച്ചുപ്പറ്റി. 2006 ല്‍ പുറത്തിറങ്ങിയ രാത്രിമഴയാണ് ഭാനുപ്രിയ അവസാനം അഭിനയിച്ച മലയാള ചിത്രം.

''എനിക്ക് ഈയിടെയായി സുഖമില്ല. ഓര്‍മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങള്‍ ഞാന്‍ മറന്നു. പിന്നീട് നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍
Full Story
  06-02-2023
ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുംബം ചികിത്സ നിഷേധിക്കുന്നു: ആരോപണവുമായി ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് ചാണ്ടി
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും സഹോദരന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം അതീവ ഗുരുതരമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അലക്‌സ് ചാണ്ടി മുഖ്യമന്ത്രിക്ക് പരാതിനല്‍കിയതിനു പിന്നാലെ ആരോപണങ്ങള്‍ തള്ളി ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു.

'അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാന്‍. കേരള സമൂഹത്തില്‍ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ' ചാണ്ടി ഉമ്മന്‍ പറഞ്ഞു.

വിഡിയോയില്‍ ഉമ്മന്‍ ചാണ്ടിയും പ്രതികരിക്കുന്നുണ്ട്. 'ചികിത്സയെ കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് എന്റെ കുടുംബവും പാര്‍ട്ടിയും എനിക്ക് നല്‍കുന്നത്. ഏറ്റവും മികച്ച ചികിത്സയാണ്
Full Story
[13][14][15][16][17]
 
-->




 
Close Window