Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ ഇനി പെരുമഴക്കാലം; 3 ദിവസം വൈകിയെങ്കിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തി
Text By: UK Malayalam Pathram
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയായി ജൂണ്‍ 1-നാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സാധാരണയെക്കാള്‍ 3 ദിവസം വൈകിയാണ് കാലവര്‍ഷം ഔദ്യോഗികമായി എത്തിയത്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍-തെക്കുകിഴക്കന്‍ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കര്‍ണാടക ,തമിഴ്നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കന്‍ ഭാഗങ്ങളിലേക്കും കാലവര്‍ഷം എത്തി.
അടുത്ത 2-3 ദിവസങ്ങളില്‍ മധ്യ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ഗോവ പൂര്‍ണ്ണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങള്‍. കര്‍ണാടകയുടെ കൂടുതല്‍ ഭാഗങ്ങളും തമിഴ്നാടിന്റെ ബാക്കി ഭാഗങ്ങളും. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-വടക്കുകിഴക്കന്‍ മേഖലകളും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യത .
 
Other News in this category

 
 




 
Close Window