Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലണ്ടനിലേക്കുള്ള വിമാനം അഹമ്മദാബാദില്‍ തകര്‍ന്നിട്ട് ഒരു വര്‍ഷം: ഇതുവരെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല
Text By: UK Malayalam Pathram
അഹമ്മദാബാദില്‍ ദാരുണമായ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 വിമാനാപകടം നടന്ന് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴും, അപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വിമാനത്തിന്റെ എഞ്ചിനുകളെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനം ഇനിയും പൂര്‍ത്തിയാകാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടിന് പകരം, അന്വേഷണം വൈകാനുണ്ടായ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) ഈ ആഴ്ച പുറത്തുവിട്ടേക്കുമെന്ന് ബ്ലൂംബെര്‍ഗ് വ്യക്തമാക്കുന്നു.
ജിഇ എയറോസ്‌പേസ് (GE Aerospace) നിര്‍മ്മിതമായ എഞ്ചിനുകളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. 2025 ജൂണ്‍ 12-ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന തൊട്ടുപിന്നാലെയാണ് 260 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച്, ബോയിംഗ് 787 വിമാനത്തിന്റെ എഞ്ചിന്‍ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഒരേസമയം 'റണ്‍' (RUN) അവസ്ഥയില്‍ നിന്നും 'കട്ട്ഓഫ്' (CUTOFF) അവസ്ഥയിലേക്ക് മാറിയതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം വായുവിലുയര്‍ന്ന നിമിഷങ്ങള്‍ക്കകം രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടുകയായിരുന്നു.
 
Other News in this category

 
 




 
Close Window