Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളം വലിയ കടബാധ്യതയില്‍ ആണെന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കി; 5.07 ലക്ഷം കോടി രൂപ പൊതുകടം
Text By: UK Malayalam Pathram
കേരളം വന്‍ കടബാധ്യതയിലെന്ന് ധവളപത്രം. 5.07 ലക്ഷം കോടി രൂപ പൊതുകടം ഇനത്തില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പള ഇനത്തില്‍ ചെലവ് 39904 കോടിയാണ്. പെന്‍ഷന്‍ ഇനത്തില്‍ 27885 കോടിയും, വായ്പാ തിരിച്ചടവ് ഇനത്തില്‍ 29138 കോടിയും ചെലവിട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടബാധ്യത ഒന്നര ഇരട്ടിയിലധികമുണ്ട്. ജൂണ്‍ 19ന് പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധവളപത്രം പുറത്തിറക്കുന്നത്. മെയ് മാസത്തില്‍ അധികാരമേറ്റ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള പദ്ധതി.
സര്‍ക്കാര്‍ നിയമസഭയില്‍ വച്ച വരുമാനത്തിന്റെ 77.6 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ 5236.74 കോടി രൂപ ബാക്കിയായി.
സപ്ലൈകോയും ബെവ്‌കോയും ലയിപ്പിച്ച് ഒരൊറ്റ കോര്‍പ്പറേഷന്‍ ആക്കണമെന്ന് ധവളപത്രത്തില്‍ ശുപാര്‍ശ. ഇതിലൂടെ സപ്ലൈകോയുടെ നഷ്ടം നികത്താമെന്നാണ് വിലയിരുത്തല്‍. ഊര്‍ജമേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കുക, തന്ത്രപ്രധാനമല്ലാത്ത പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ പൂട്ടുകയോ ചെയ്യുക തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ട്.
വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലുകള്‍ വീണ്ടും; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം
 
Other News in this category

 
 




 
Close Window