Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുംബം ചികിത്സ നിഷേധിക്കുന്നു: ആരോപണവുമായി ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് ചാണ്ടി
Text by TEAM UKMALAYALAM PATHRAM
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും സഹോദരന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം അതീവ ഗുരുതരമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അലക്‌സ് ചാണ്ടി മുഖ്യമന്ത്രിക്ക് പരാതിനല്‍കിയതിനു പിന്നാലെ ആരോപണങ്ങള്‍ തള്ളി ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു.

'അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാന്‍. കേരള സമൂഹത്തില്‍ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ' ചാണ്ടി ഉമ്മന്‍ പറഞ്ഞു.

വിഡിയോയില്‍ ഉമ്മന്‍ ചാണ്ടിയും പ്രതികരിക്കുന്നുണ്ട്. 'ചികിത്സയെ കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് എന്റെ കുടുംബവും പാര്‍ട്ടിയും എനിക്ക് നല്‍കുന്നത്. ഏറ്റവും മികച്ച ചികിത്സയാണ് ലഭിക്കുന്നത്. അതില്‍ പൂര്‍ണ തൃപ്തനാണ്. അത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചാരണം വരുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു'- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 
Other News in this category

 
 




 
Close Window