Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
എനിക്ക് ഈയിടെയായി സുഖമില്ല; ഓര്‍മശക്തി കുറയുന്നു - നൃത്തവും അഭിനയവുമായി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഭാനുപ്രിയ പറയുന്നു
Text by TEAM UKMALAYALAM PATHRAM
സൗന്ദര്യം കൊണ്ട് മാത്രമല്ല, അഭിനയവും നൃത്തവും കൊണ്ടും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമായിരുന്നു ഭാനുപ്രിയ. തെലുങ്കിലും, തമിഴിലും മലയാളത്തിലുമടക്കം മികച്ച സിനിമകള്‍ ചെയ്ത ഭാനുപ്രിയ തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായി അരങ്ങു വാണിരുന്നു. ഹിന്ദി സിനിമകളിലും നായികയായി തിളങ്ങി. നായികയായ ചിത്രങ്ങളിലധികവും വലിയ ഹിറ്റുകള്‍. രാജശില്പി, അഴകിയ രാവണന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഹൈവേ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടവും പിടിച്ചുപ്പറ്റി. 2006 ല്‍ പുറത്തിറങ്ങിയ രാത്രിമഴയാണ് ഭാനുപ്രിയ അവസാനം അഭിനയിച്ച മലയാള ചിത്രം.

''എനിക്ക് ഈയിടെയായി സുഖമില്ല. ഓര്‍മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങള്‍ ഞാന്‍ മറന്നു. പിന്നീട് നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് ഓര്‍മക്കുറവ് അനുഭവപ്പെടുന്നുണ്ട്. അടുത്തിടെ 'സില നേരങ്ങളില്‍ സില മനിദര്‍ഗള്‍' എന്ന സിനിമയിലൂടെ സെറ്റില്‍ വച്ച് ഡയലോഗുകള്‍ വരെ മറന്നുപോയി.

തനിക്ക് ഓര്‍മക്കുറവ് നേരിടുന്നതായി വെളിപ്പെടുത്തി നടി ഭാനുപ്രിയ. പഠിച്ച ചില കാര്യങ്ങള്‍ മറന്നുപോകുന്നുണ്ടെന്നും ഇത് മൂലം നൃത്തത്തോടുള്ള താല്‍പര്യം വരെ കുറഞ്ഞതായും ഭാനുപ്രിയ പറയുന്നു. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനില്‍ വച്ച് ഡയലോഗുകള്‍ വരെ മറന്നുപോയതായും നടി പറഞ്ഞു. തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാനുപ്രിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

 
Other News in this category

 
 




 
Close Window