Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പോലീസ് ജോലി രാജിവച്ച് ഓസ്‌ട്രേലിയയില്‍ എത്തി: റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് കരിയര്‍ കെട്ടിപ്പടുത്തു: വിജയകഥ പറഞ്ഞ് എസ്‌ഐ
Text By: UK Malayalam Pathram
ഓസ്ട്രേലിയയില്‍ പുതിയൊരു ജീവിതം ആരംഭിച്ചതിനെക്കുറിച്ചു അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയില്‍ നേരത്തേ സര്‍വീസില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍.റിയല്‍ എസ്റ്റേറ്റ് രംഗത്ത് എങ്ങനെ ഒരു കരിയര്‍ കെട്ടിപ്പടുത്തുവെന്നതിനെക്കുറിച്ചും നിഷാന്ത് തോമര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചു. തന്റെ പോസ്റ്റില്‍ തോമര്‍ ഇങ്ങനെ കുറിച്ചു: 'ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടറില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക്, അവിടെ നിന്ന് സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക്, ഇപ്പോള്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിലേക്ക്.' തന്റെ ജീവിതത്തിലുണ്ടായ വലിയ മാറ്റത്തെ അദ്ദേഹം ഇങ്ങനെയാണ് വിവരിച്ചത്.
സുരക്ഷിതമായ ഒരു ജോലി ഉപേക്ഷിച്ച് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഒരു ഭാവി തിരഞ്ഞെടുത്തതുകൊണ്ട് തന്നെ ഈ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് തോമര്‍ പറയുന്നു. ആ സമയത്ത് പലരും തന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നതായും എന്നാല്‍ ഒരു പുതിയ രാജ്യത്ത് റിസ്‌ക് എടുക്കാനും ജീവിതം വീണ്ടും പൂജ്യത്തില്‍ നിന്ന് തുടങ്ങാനും താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
 
Other News in this category

 
 




 
Close Window