Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വര്‍ക്കല ശിവഗിരി മഠത്തിലെ മഹാസമാധിയില്‍ എത്തി പ്രാര്‍ത്ഥന നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍
Text By: UK Malayalam Pathram
ശ്രീനാരായണ ഗുരുദേവന്‍ സ്വപ്നം കണ്ട, ജാതി-മത വേര്‍തിരിവുകള്‍ ഇല്ലാത്ത മാതൃകാ കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഒരു മാതൃകാ സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്താന്‍ സമൂഹത്തിന് എന്നും വഴികാട്ടിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിഡി സതീശന്റെ ആദ്യ ശിവഗിരി സന്ദര്‍ശനമായിരുന്നു ഇത്. ശിവഗിരി മഠം മഠാധിപതി സ്വാമി സച്ചിദാനന്ദ, മഠം ഭരണസമിതിയിലെ മറ്റ് ഭാരവാഹികള്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലളിതവും എന്നാല്‍ ശക്തവുമായ വാക്കുകളിലൂടെ വലിയൊരു സാമൂഹിക ഉണര്‍വാണ് ഗുരുദേവന്‍ സമൂഹത്തില്‍ സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window