|
|
|
|
|
| ബ്രെയിന്‍ ട്യൂമര്‍ അതിവേഗം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ പരീക്ഷിച്ച് എന്‍എച്ച്എസ് |
|
ആഴ്ചകള്‍ എടുക്കുന്നതിന് പകരം ദിവസങ്ങള്‍ക്കും, ചിലപ്പോള്‍ മണിക്കൂറുകള്‍ക്കും അകം രോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് എന്‍എച്ച്എസ് പരീക്ഷിക്കുന്നത്.
ലോകത്തില്‍ ഈ സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. രോഗിയുടെ തലച്ചോറിന്റെ ബയോപ്സി സാമ്പിളിലെ ഡിഎന്‍എ മുഴുവന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുകയും, ഏത് തരത്തിലുള്ള ട്യൂമറാണെന്ന് തിരിച്ചറിയുകയും, ക്യാന്‍സര്‍ ഇല്ലെങ്കില്‍ അത് സ്ഥിരീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ടെസ്റ്റ്.
ബ്രെയിന്‍ സര്‍ജറി നടക്കുമ്പോള്‍ രണ്ട് മണിക്കൂറില്‍ താഴെ ടെസ്റ്റ് നടത്തി ഫലം നല്‍കാനും ഇതിന് സാധിക്കുന്നുണ്ട്. നിലവില്‍ സാമ്പിള്‍ ലാബ് ടെസ്റ്റിനായി അയച്ച് ഒരു മനുഷ്യന് മൈക്രോസ്കോപിന് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന് (84) അന്തരിച്ചു |
|
ഇന്ത്യയില്‍ ആദ്യമായി 2D എക്കോകാര്‍ഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ചത് അദ്ദേഹമാണ്. തിരുവനന്തപുരത്തെ കിംസ് ഹെല്‍ത്ത് കെയറിന്റെ വൈസ് ചെയര്‍മാനും സ്ഥാപക ഡയറക്ടറുമാണ് ജി വിജയരാഘവന്. ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായ അദ്ദേഹം തിരുവനന്തപുരത്തെ സൊസൈറ്റി ഫോര്‍ കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് പ്രസിഡന്റ് ആയിരുന്നു. |
|
Full Story
|
|
|
|
|
|
|
| എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും സിസിടിവി നിര്‍ബന്ധം: കുറിപ്പടി ഇല്ലാതെ മരുന്നു വില്‍പ്പന തടയാന്‍ നിരീക്ഷണം |
|
ഇന്ത്യയിലെ ഫാര്‍മസികളിലൂടെയും മെഡിക്കല്‍ സ്റ്റോറുകളിലൂടെയും കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വില്പന സിസിടിവി നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. മരുന്ന് വില്പനയിലെ സുതാര്യത ഉറപ്പാക്കുന്നതിനും അനധികൃത വില്പന തടയുന്നതിനുമാണ് 1945ലെ ഡ്രഗ്സ് റൂള്‍സില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച കരട് വിജ്ഞാപനം ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. മൊത്തവ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ട്, റീട്ടെയില്‍ വഴി കുറിപ്പടി പ്രകാരമുള്ള മരുന്നുകള്‍ വില്‍ക്കുന്ന ലൈസന്‍സുള്ള എല്ലാ സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം.
സിസിടിവി നിര്‍ബന്ധം: കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വില്പന |
|
Full Story
|
|
|
|
|
|
|
| ചില സൗന്ദര്യ വര്‍ധ വസ്തുക്കള്‍ പാകിസ്ഥാനില്‍ നിന്നാണ് വരുന്നത്: അപകട സാധ്യത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് |
|
പാകിസ്ഥാനില്‍ നിര്‍മിച്ച് ഇന്ത്യയില്‍ അനധികൃതമായി വില്പന നടത്തിയ സൗന്ദര്യവര്‍ധക ക്രീമുകള്‍ക്കെതിരെ ആരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് (CDSCO).
ഇറക്കുമതി ചെയ്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ആവശ്യമായ അനുമതികളില്ലാതെയാണ് ഈ ഉല്പന്നങ്ങള് ഇന്ത്യയില്‍ വില്പന നടത്തിയിരുന്നത്. ഈ ഉല്പന്നങ്ങള് വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സെപ്റ്റംബര്‍ 8നാണ് സിഡിഎസ്സിഒ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നിശ്ചിത പരിധിയില്‍ കൂടുതല്‍ ലോഹങ്ങള്‍ ഈ ഉല്പന്നങ്ങളില് അടങ്ങിയിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ, ഇവ വില്ക്കുകയോ വിതരണം ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യരുതെന്ന് വ്യാപാരികള്‍ക്കും |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്റര്‍ |
|
സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയര്‍ത്തുമെന്ന് ആരോഗ്യവകുപ്പ്.
'മാനസികാരോഗ്യ കേന്ദ്രം'' എന്ന പേര് പലപ്പോഴും ഗുരുതരമായ മാനസിക രോഗങ്ങളുമായി മാത്രം ബന്ധപ്പെടുത്തി കാണപ്പെടുന്നു. അതിനാല്‍ സഹായം ആവശ്യമുള്ള പലരും ചികിത്സ തേടാന്‍ മടിക്കാറുണ്ട്. ''ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്റര്‍'' എന്ന കൂടുതല്‍ സൗഹൃദപരമായ സമീപനം ഈ മടി കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാനസിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ മാത്രം ചികിത്സ തേടുന്ന പരമ്പരാഗത സമീപനത്തില്‍ നിന്ന്, മാനസികാരോഗ്യം സംരക്ഷിക്കുകയും സന്തോഷകരമായ ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമഗ്ര ആരോഗ്യ സമീപനത്തിലേക്ക് മാറേണ്ടത് |
|
Full Story
|
|
|
|
|
|
|
| 'കുട്ടികള്‍ക്കു നല്കുന്ന അമൃതം പൊടിയില്‍ പഞ്ചസാര ചേര്‍ത്താല്‍ ആരോഗ്യത്തെ ബാധിക്കും' |
|
അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷന്.
ഐ സി ഡി എസ്(ICDS) മുഖാന്തിരം നല്കുന്ന അമൃതം ന്യൂട്രി മിക്സിന്റെ നിര്‍മ്മാണത്തില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇതുള്‍പ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ രൂപം നല്‍കണം.
ടേക്ക് ഹോം റേഷന്‍ ( ടി എച്ച് ആര് ) പദ്ധതിയില്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നല്‍കേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച് മാര്‍ഗ്ഗരേഖ ഉണ്ടാക്കണം. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കുട്ടികളുടെ |
|
Full Story
|
|
|
|
|
|
|
| ഇറക്കുമതി മുട്ടകളുമായി ബന്ധപ്പെട്ട സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം |
ലണ്ടന്‍: ഇറക്കുമതി ചെയ്ത മുട്ടകളുമായി ബന്ധമുള്ള സാല്‍മൊണല്ല ബാധയെ തുടര്‍ന്ന് യുകെയില്‍ രോഗബാധിതരുടെ എണ്ണം 474 ആയി ഉയര്‍ന്നു. രോഗബാധയുമായി ബന്ധപ്പെട്ട് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ രണ്ട് രോഗബാധാ ക്ലസ്റ്ററുകള്‍ കൂടി കണ്ടെത്തിയതോടെയാണ് കേസുകളുടെ എണ്ണം വര്‍ധിച്ചത്. രോഗബാധിതരില്‍ മൂന്നിലൊന്നിലധികം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ട്. കുഞ്ഞുങ്ങള്‍ മുതല്‍ 92 വയസ്സുവരെയുള്ളവരാണ് രോഗബാധിതരുടെ പട്ടികയിലുള്ളത്. ഭൂരിഭാഗം കേസുകളും ഇംഗ്ലണ്ടിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ മേഖലകളിലാണ് കൂടുതല്‍ രോഗബാധ. സ്കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും |
|
Full Story
|
|
|
|
|
|
|
| എഐ സഹായത്തോടെ ലോകത്തിലെ ആദ്യ മസ്തിഷ്ക ശസ്ത്രക്രിയ; പിറ്റിയൂട്ടറി ട്യൂമര്‍ വിജയകരമായി നീക്കി |
ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തത്സമയ സഹായത്തോടെ നടത്തിയ ലോകത്തിലെ ആദ്യ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ബെഡ്ഫോര്‍ഡ്ഷെയര്‍ സ്വദേശിയായ 48കാരന് റൈസ് ഹിബ്ബര്‍ട്ടിന്റെ പിറ്റിയൂട്ടറി ട്യൂമറാണ് എഐയുടെ സഹായത്തോടെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കാഴ്ച നിയന്ത്രിക്കുന്ന ഒപ്റ്റിക് നാഡികളില്‍ ട്യൂമര്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കാഴ്ചപരിധി കുറഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ ആശുപത്രിയുടെ കീഴിലുള്ള നാഷനല്‍ ഹോസ്പിറ്റല്‍ ഫോര്‍ ന്യൂറോളജി ആന്‍ഡ് ന്യൂറോസര്‍ജറിയിലാണ് ചരിത്രപരമായ ശസ്ത്രക്രിയ നടന്നത്. കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് പ്രഫ. ഹാനി മാര്‍ക്കസും ന്യൂറോസര്‍ജറി ട്രെയിനി ഡോ. ഡാന്യാല്‍ |
|
Full Story
|
|
|
|
| |