Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
വാര്‍ത്തകള്‍
  22-09-2025
പ്രവാസികള്‍ക്കായി 'നോര്‍ക്ക കെയര്‍' ഇന്‍ഷുറന്‍സ് പദ്ധതി: രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി 'നോര്‍ക്ക കെയര്‍'യുടെ രജിസ്ട്രേഷന്‍ ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. രാജ്യത്ത് പ്രവാസികള്‍ക്കായി ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പദ്ധതിയുടെ പ്രധാന സവിശേഷതകള്‍

- കേരളത്തിലെ 500 ആശുപത്രികളുള്‍പ്പെടെ രാജ്യത്തെ 16,000 ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും

-

Full Story
  22-09-2025
അനിലിന്റെ മരണം: രാജീവ് ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുമല നഗരസഭാ കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയെ ചുറ്റിപ്പറ്റി പുറത്തുവരുന്ന വിവരങ്ങള്‍ ഗൗരവതരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. അനിലിന്റെ ആത്മഹത്യാക്കുറിപ്പില്‍ പൊലീസ് ഭീഷണി സംബന്ധിച്ച പരാമര്‍ശങ്ങളൊന്നുമില്ലെന്നും, സ്വന്തം പാര്‍ട്ടിക്കാര്‍ ചതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

'ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റം'

സര്‍ക്കാര്‍ തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ ആര്‍ കാശ് എടുത്തതെന്ന് വ്യക്തമാകുമെന്നും, കാശ് അടയ്ക്കാത്തവരാണ് മരണത്തിന് ഉത്തരവാദികളെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന്

Full Story
  22-09-2025
പാലിയേക്കര ടോള്‍ പിരിവ്: റോഡ് നന്നാക്കിയ ശേഷം മാത്രമേ പിരിവ് നടത്താവൂ - ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. മുരിങ്ങൂരിലെ സര്‍വീസ് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായതായി ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം അറ്റകുറ്റം തീര്‍ത്ത റോഡ് വീണ്ടും തകര്‍ന്നതോടെയാണ് കോടതി ഇടപെടല്‍ ശക്തമാക്കിയത്.

''ആദ്യം റോഡ് നന്നാക്കട്ടെ, പിന്നെ ടോള്‍'' - കോടതി നിരീക്ഷണം

തകര്‍ന്ന റോഡ് പുനരുദ്ധരിച്ച ശേഷം മാത്രമേ ടോള്‍ പിരിവ് നടത്താവൂ എന്ന നിലപാടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചത്. സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ അടിയന്തര പരിഹാരമുണ്ടോ എന്ന ചോദ്യവും

Full Story
  21-09-2025
തിങ്കളാഴ്ച മുതല്‍ നൂറുകണക്കിന് ഉല്‍പ്പന്നങ്ങളുടെ വില കുറയും; ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന ജിഎസ്ടി പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചതോടെ നൂറുകണക്കിന് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വന്‍തോതിലുള്ള കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ച നിര്‍ണായക ശുപാര്‍ശ പ്രകാരം നിലവിലെ 5%, 12%, 18%, 28% എന്നിങ്ങനെയുള്ള നാല് സ്ലാബുകള്‍ 5%യും 18%യും എന്നിങ്ങനെ രണ്ടായി ചുരുക്കിയതോടെയാണ് പുതിയ ഭേദഗതിക്ക് വഴിതുറന്നത്.

വില കുറയാന്‍ സാധ്യതയുള്ള പ്രധാന ഉല്‍പ്പന്നങ്ങള്‍:

- ദൈനംദിന ഉപഭോഗ സാധനങ്ങള്‍:

- ഹെയര്‍ ഓയില്‍, ഷാമ്പൂ, ടൂത്ത്

Full Story
  21-09-2025
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് നന്ദി; വിമര്‍ശനങ്ങള്‍ തോളിലേറ്റി നടക്കില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച നടന്‍ മോഹന്‍ലാല്‍ വിമര്‍ശനങ്ങള്‍ തോളിലേറ്റി നടക്കുന്ന ആളല്ല താനെന്ന് വ്യക്തമാക്കി. പുരസ്‌കാരത്തെ തുടര്‍ന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. 'വിമര്‍ശനങ്ങള്‍ വരും, അതൊന്നും തോളിലേറ്റി നടക്കുന്ന ആളല്ല ഞാന്‍. സിനിമ വിജയിക്കും, പരാജയപ്പെടും. അതൊരു മാജിക് ആണ്, വിഷ്യസ് സര്‍ക്കിളാണ്. അതിനകത്ത് 48 വര്‍ഷം നില്‍ക്കുന്നത് വലിയൊരു സര്‍ക്കസാണ്,' മോഹന്‍ലാല്‍ പറഞ്ഞു.

തുടരും, എംപുരാന്‍, ഹൃദയപൂര്‍വം തുടങ്ങിയ സിനിമകള്‍ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളായി മാറിയതായും അദ്ദേഹം പറഞ്ഞു. 'ഇനി വരാനിരിക്കുന്ന സിനിമകള്‍

Full Story
  20-09-2025
ആഗോള അയ്യപ്പ സംഗമത്തിന് ആശംസ നേര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

തിരുവനന്തപുരം: ഇന്ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിനെതിരെ ബിജെപിയുടെ എതിര്‍പ്പ് തുടരുന്നതിനിടെ, പരിപാടിക്ക് പിന്തുണയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരിപാടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അയച്ച ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗോള അയ്യപ്പസംഗമത്തിന് ആശംസകള്‍ നേര്‍ന്നത്. ശബരിമലയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആഗോള അയ്യപ്പസംഗമത്തിന് കഴിയട്ടെയെന്നും യോഗി പറഞ്ഞു.

'ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്‍. അദ്ദേഹത്തെ ആരാധിക്കുന്നത് ധര്‍മ്മത്തിന്റെ പാതയെ പ്രകാശിപ്പിക്കുകയും സാത്വിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഭക്തരെ

Full Story
  20-09-2025
ആഗോള അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറില്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എത്തിയത് ഒരേ കാറില്‍. മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക വാഹനത്തിലാണ് വെള്ളാപ്പള്ളി പമ്പയില്‍ എത്തിയത്. ദേവസ്വം മന്ത്രി വിഎന്‍ വാസവനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളിയെയും സ്വീകരിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന് ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചു. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍

Full Story
  20-09-2025
വിവാദങ്ങള്‍ക്കിടെ ഷാരൂഖിനൊപ്പമുള്ള ചിത്രവുമായി ദീപിക

മുംബൈ: വിവാദങ്ങള്‍ക്കിടെ പോസ്റ്റുമായി ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രമാണ് ദീപിക പങ്കുവച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമയായ ഓം ശാന്തി ഓമിന്റെ ചിത്രീകരണ സമയത്ത് ഷാരൂഖ് ഖാനില്‍ നിന്നും പഠിച്ച പാഠത്തെക്കുറിച്ചാണ് പോസ്റ്റില്‍ ദീപിക സംസാരിക്കുന്നത്. സിനിമയുടെ വിജയത്തേക്കാള്‍ പ്രധാനം ആരുടെ കൂടെ ജോലി ചെയ്യുന്നു, സിനിമയൊരുക്കുന്നതിനിടെ നേടുന്ന അനുഭവങ്ങള്‍ തുടങ്ങിയവയാണെന്നായിരുന്നു അന്ന് ദീപിക ഷാരൂഖില്‍ നിന്നും പഠിച്ച പാഠം. തെലുങ്ക് ചിത്രം കല്‍ക്കി 2വില്‍ നിന്നും ദീപിക പിന്മാറിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താരത്തിന്റെ പോസ്റ്റ്. ''18 വര്‍ഷം മുമ്പ് ഓം ശാന്തി ഓം ചെയ്യുമ്പോള്‍ നിങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്ന ആദ്യത്തെ പാഠം, ഒരു

Full Story
[99][100][101][102][103]
 
-->




 
Close Window