Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
സിനിമ
  Add your Comment comment
പോണ്‍ സിനിമയിലാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ അത് മാതാപിതാക്കള്‍ക്ക് വലിയ ആഘാതമായി: സണ്ണി ലിയോണ്‍
Text By: UK Malayalam Pathram
അഡള്‍ട്ട് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാതാപിതാക്കളെ അറിയിച്ചപ്പോള്‍ അത് അവര്‍ക്ക് വലിയ ആഘാതം ഉണ്ടാക്കിയെന്ന് പോണ്‍ താരം സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍.
'ന്യൂഡ് ഫോട്ടോഷൂട്ടുകളിലൂടെയും അഡള്‍ട്ട് സിനിമകളിലൂടെയും സാമ്പത്തിക നേട്ടം കൈവരിച്ചിരുന്നെങ്കിലും, കുടുംബത്തോട് കാര്യം തുറന്നു പറയുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളില്‍ ഒന്നായിരുന്നു' - സണ്ണി പറഞ്ഞു. സ്വന്തം ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'കാരന്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി' എന്ന വെബ് സീരീസില്‍, അഡള്‍ട്ട് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ഭാഗമായ വിവരം മാതാപിതാക്കളെ അറിയിച്ചപ്പോഴുണ്ടായ വികാരഭരിതമായ ആ നിമിഷം ഓര്‍ത്തെടുക്കുകയാണ് താരം. സണ്ണി ഈ മേഖലയിലേക്ക് കടന്നു എന്നറിഞ്ഞപ്പോള്‍ അമ്മയില്‍ നിന്നുണ്ടായ ആദ്യ പ്രതികരണം 'നീ നഗ്‌നയായിരുന്നോ?!' എന്ന അമ്പരപ്പോടെയുള്ള ചോദ്യമായിരുന്നുവെന്നും അത് കുടുംബത്തെ ആകെ തകര്‍ത്തുകളഞ്ഞുവെന്നും സണ്ണി വെളിപ്പെടുത്തി.
 
Other News in this category

 
 




 
Close Window