Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
സിനിമ
  Add your Comment comment
വിസ്മയയുടെ ആദ്യ സിനിമ കണ്ട ശേഷം സംവിധായകന് 3 ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര
Text By: UK Malayalam Pathram
സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന് സമ്മാനമായി വാച്ച് നല്‍കി നിര്‍മാതാവും മോഹന്‍ലാലിന്റെ ഭാര്യയുമായ സുചിത്ര മോഹന്‍ലാല്‍. മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ സന്തോഷത്തിലാണ് സുചിത്ര ഈ സ്‌നേഹസമ്മാനം നല്‍കിയത്. തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രവും 'തുടക്കം' സിനിമയുടെ സെറ്റില്‍ നിന്നുള്ള വിശേഷങ്ങളും സംവിധായകന്‍ കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം സുചിത്ര സമ്മാനിച്ച പ്രശസ്ത സ്വിസ് വാച്ച് നിര്‍മാണക്കമ്പനിയായ 'ബൗം ആന്‍ഡ് മേഴ്സിയറിന്റെ' (Baume & Mercier) റിവേര മോഡല്‍ ഓട്ടോമാറ്റിക് വാച്ചിന്റെ ചിത്രവും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം മൂന്നര ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഈ വാച്ച്.
'അവര്‍ മറ്റുള്ളവര്‍ക്ക് അമ്മയും മകളുമായിരിക്കാം, എന്നാല്‍ എനിക്കെന്നും ചേച്ചിയും അനിയത്തിയുമായിരിക്കും. തുടക്കം കണ്ട സുചിച്ചേച്ചി എനിക്ക് സമ്മാനിച്ചതാണിത്. ഞാനെന്നും ഇത് ഒരു നിധിയായി സൂക്ഷിക്കും. സ്നേഹത്തിനും പ്രോത്സാഹനത്തിനും മറക്കാനാവാത്ത ഓര്‍മയ്ക്കും പ്രിയപ്പെട്ട ചേച്ചിക്ക് നന്ദി.' എന്നാണ് ജൂഡ് കുറിച്ചത്.
 
Other News in this category

 
 




 
Close Window