Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
വാര്‍ത്തകള്‍
  08-11-2025
നേത്രാവതി എക്സ്പ്രസില്‍ യാത്രികന് തിളച്ച വെള്ളം ഒഴിച്ച് ആക്രമം; പാന്‍ട്രികാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

പാലക്കാട്: നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ മുംബൈ സ്വദേശിയായ യുവാവിന് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പാന്‍ട്രികാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഗവേന്ദ്ര സിങ്ങിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

24 വയസ്സുള്ള അഭിഷേക് ബാബുവാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മുംബൈയില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയില്‍ കുടിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് വഴിമാറിയത്. 15 രൂപയുടെ കുപ്പിവെള്ളത്തിനായി 200 രൂപ നല്‍കിയതോടെയാണ് തര്‍ക്കം

Full Story
  08-11-2025
ശാസ്ത്രോത്സവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തത് വിവാദം; വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് മാറി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ലൈംഗികാരോപണ വിധേയനായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തതിനെ ചൊല്ലിയ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിലപാട് മാറ്റി. ഇത്തരം വിവാദങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെയുള്ള വലിയൊരു സമൂഹം പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ ആരോപണ വിധേയനായ വ്യക്തിയുടെ സാന്നിധ്യം അതൃപ്തിയും ആശങ്കയും ഉണ്ടാക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി നേരത്തെ

Full Story
  08-11-2025
ചികിത്സാപിഴവില്‍ വേണുവിന്റെ മരണം: മെഡിക്കല്‍ കോളജില്‍ നിന്ന് അയച്ച കൂടുതല്‍ ഓഡിയോ സന്ദേശം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ച വേണുവിന്റെ കൂടുതല്‍ ഓഡിയോ സന്ദേശം പുറത്ത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ബന്ധുവിന് അയച്ചത് എന്നാണ് പുതിയ ഓഡിയോ സന്ദേശം. ''തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദക്കേട് കാണിക്കാമോ?'' എന്നായിരുന്നു വേണുവിന്റെ വാക്കുകള്‍.

ഇതിന് മുമ്പ് സുഹൃത്തിനയച്ച വേണുവിന്റെ മറ്റൊരു ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നു.

വേണുവിന്റെ മരണത്തെ തുടര്‍ന്ന്

Full Story
  07-11-2025
സ്‌കൂള്‍ മൈതാനത്ത് കാര്‍ ഓടിച്ച് സാഹസിക പ്രകടനം; പത്താംതരം വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു

കോഴിക്കോട്: പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മൈതാനത്ത് ഫുട്‌ബോള്‍ പരിശീലനം നടത്തുകയായിരുന്ന വിദ്യാര്‍ഥികളിലേക്ക് കാര്‍ അതിവേഗത്തില്‍ ഓടിച്ച് സാഹസിക അഭ്യാസം നടത്തിയതത് അതേ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണെന്ന് പൊലീസ് കണ്ടെത്തി.

ബുധനാഴ്ച രാവിലെ 10.45ഓടെയാണ് അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചുകയറ്റിയത്. കുട്ടികള്‍ നില്‍ക്കുന്നതിനിടയിലേക്ക് വാഹനം പലതവണ ഓടിച്ചുകയറ്റിയതോടെ ഭീതിയോടെ മൈതാനത്ത് കുട്ടികള്‍ ചിതറിയോടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാര്‍ കസ്റ്റഡിയിലെടുത്തു; ആര്‍സി സസ്പെന്‍ഷന്‍ നടപടികള്‍
Full Story

  07-11-2025
'ഞാന്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ?'': കേന്ദ്ര നിലപാടില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അതൃപ്തി

ന്യൂഡല്‍ഹി: ''ഞാന്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ?'' - 2021 ലെ ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് കേന്ദ്രസര്‍ക്കാരിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിക്ക് തിരക്കുള്ളതിനാല്‍ കേസ് മാറ്റണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അഭ്യര്‍ത്ഥിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ ചോദ്യം ഉന്നയിച്ചത്.

നവംബര്‍ 23ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ്, ''നിങ്ങള്‍ക്ക് ഈ കേസ് നവംബര്‍ 24ന് ശേഷം പരിഗണിക്കണമെന്നാണെങ്കില്‍ തുറന്നു പറഞ്ഞോളൂ'' എന്നും തുറന്നടിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ വിഷയം ഭരണഘടനാ ബെഞ്ചിന്

Full Story
  07-11-2025
ഡോക്ടര്‍' വിശേഷണം തെറാപ്പിസ്റ്റുകള്‍ ഉപയോഗിക്കരുത്: ഹൈക്കോടതി

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിന് മുന്നില്‍ 'ഡോക്ടര്‍' എന്ന വിശേഷണം ഉപയോഗിക്കുന്നത് നിയമപരമല്ലെന്ന് കേരള ഹൈക്കോടതി. അംഗീകൃത മെഡിക്കല്‍ ബിരുദമില്ലാത്തതിനാലാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് ജസ്റ്റിസ് വിജി അരുണ്‍ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

1916-ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രീസ് ആക്ട് പ്രകാരമുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശവും കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

Full Story
  06-11-2025
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് കര്‍ശന നടപടികളുമായി പൊലീസ്; മദ്യപിച്ച് യാത്ര ചെയ്താല്‍ നിയമനടപടി

കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി കര്‍ശന നിര്‍ദേശങ്ങളുമായി. റെയില്‍വേ പൊലീസിനൊപ്പം ആവശ്യമായ സാഹചര്യങ്ങളില്‍ ലോക്കല്‍ സ്റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്റ്റേഷനുകളിലേക്ക് നിയോഗിക്കാനാണ് പുതിയ നിര്‍ദേശം.

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പരിശോധന കര്‍ശനമാകും

- ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പ്രത്യേക പരിശോധന ശക്തമാക്കും.

-

Full Story
  06-11-2025
തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ല; സ്വപ്നം മാത്രമാണെന്ന് സുരേഷ് ഗോപി

തൃശൂര്‍: തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിന് പല കാരണങ്ങളുണ്ടെന്നും, ആ പദ്ധതി ഒരു സ്വപ്നമായിട്ടാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന 'കോഫി ടൈം' പരിപാടിയിലാണ് പ്രതികരണം.

മെട്രോ പദ്ധതി: രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വ്യക്തമായ മറുപടി

- ''ഇലക്ഷനിന് മുമ്പ് മെട്രോ പദ്ധതി പറഞ്ഞതിനു പിന്നാലെ അന്നും ജയിച്ചില്ല, രണ്ടാമതും ജയിച്ചില്ല. മൂന്നാം തവണ ജയിച്ചപ്പോള്‍ 'പദ്ധതി എവിടെ' എന്ന് ചോദിക്കുന്നത് രാഷ്ട്രീയക്കാരാണ്,'' എന്നും സുരേഷ് ഗോപി പറഞ്ഞു.

Full Story

[97][98][99][100][101]
 
-->




 
Close Window