Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
വാര്‍ത്തകള്‍
  29-10-2025
ഇന്ത്യയില്‍ വായു മലിനീകരണം മൂലം പ്രതിവര്‍ഷം 17 ലക്ഷം മരണം; ആഗോള മരണങ്ങളില്‍ 70% ഇന്ത്യയില്‍

ന്യൂഡല്‍ഹി: വായു മലിനീകരണത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയില്‍ സംഭവിക്കുന്നതായാണ് ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചിന്റെ 2025 ലെ ഗ്ലോബല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 1.72 ദശലക്ഷം (17.2 ലക്ഷം) മരണം വായു മലിനീകരണത്തെ തുടര്‍ന്നാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോള കണക്കുകള്‍

- ആഗോളതലത്തില്‍ വായു മലിനീകരണം മൂലമുള്ള മരണങ്ങള്‍: 2.5 ദശലക്ഷം

- ഇന്ത്യയിലെ മരണം: ആഗോള കണക്കിന്റെ 70%

- 2010ന്

Full Story
  28-10-2025
മോന്താ ചുഴലിക്കാറ്റ് തീരം തൊടുമ്പോള്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോന്താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയുടെ ശക്തി കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്നതിനാല്‍ ഒഡീഷ, ആന്ധ്ര, തമിഴ്നാട് തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്ര തീരത്ത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്.

Full Story

  28-10-2025
പിഎം ശ്രീ വിഷയത്തില്‍ ഭിന്നത; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള ഭിന്നത തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ ചര്‍ച്ച ഫലപ്രദമാകാതെ അവസാനിച്ചതോടെ, സിപിഐയുടെ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധാരണാപത്രം റദ്ദാക്കാനുള്ള സാധ്യത ചര്‍ച്ച ചെയ്യാന്‍ സിപിഎം വിസമ്മതിച്ചാല്‍, നാലു മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന നിലപാടാണ് സിപിഐ നിര്‍വാഹകസമിതി യോഗത്തില്‍ രൂപപ്പെട്ടത്. എങ്കിലും എല്‍ഡിഎഫില്‍ തുടര്‍ന്നും ഉറച്ചുനില്‍ക്കുമെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതു

Full Story
  28-10-2025
സ്വര്‍ണവില കുതിച്ചുയരുമ്പോഴും കേരളത്തിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ തിളങ്ങുന്നു; ഗുരുവായൂരില്‍ ഒക്ടോബറില്‍ മാത്രം 2.58 കിലോ സ്വര്‍ണം

കൊച്ചി: രാജ്യത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയരുമ്പോഴും കേരളത്തിലെ ക്ഷേത്രങ്ങളില്‍ വിശ്വാസികളുടെ വഴിപാടുകള്‍ക്ക് കുറവില്ല. വിലയേറിയ ലോഹങ്ങളായ സ്വര്‍ണവും വെള്ളിയും ക്ഷേത്രങ്ങളിലെ വഴിപാട് പെട്ടികളിലേക്ക് ഒഴുകിയെത്തുന്ന പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ ഓരോ വര്‍ഷവും ഏകദേശം 20-25 കിലോഗ്രാം സ്വര്‍ണവും 120-150 കിലോഗ്രാം വെള്ളിയുമാണ് വഴിപാടായി നല്‍കുന്നത്. 2025 ഒക്ടോബറിലൊപ്പമാത്രം 2.58 കിലോഗ്രാം സ്വര്‍ണവും 9.31 കിലോഗ്രാം വെള്ളിയുമാണ് ലഭിച്ചത്. തീര്‍ത്ഥാടനകാലത്ത് മാത്രം തുറക്കുന്ന ശബരിമലയില്‍ മൂന്ന് മാസത്തിനുള്ളില്‍ ഏകദേശം 15 കിലോഗ്രാം സ്വര്‍ണം ലഭിക്കുന്നതായും കണക്കുകള്‍

Full Story
  27-10-2025
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: വിമതരെ പുറത്താക്കി ജെഡിയു

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വിമത സ്വരം ഉയര്‍ത്തിയ 16 നേതാക്കളെ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഒരു സിറ്റിങ് എംഎല്‍എയും രണ്ട് മുന്‍ എംഎല്‍എമാരും ഉള്‍പ്പെടുന്നവര്‍ക്കെതിരെയാണ് നടപടി. എന്‍ഡിഎ മുന്നണിയിലെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ചതാണ് കടുത്ത നടപടിക്ക് കാരണമായത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, പ്രത്യയശാസ്ത്ര ലംഘനം തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് നടപടി. ഗോപാല്‍പൂര്‍ എംഎല്‍എ നരേന്ദ്ര നീരജ് എന്ന ഗോപാല്‍ മണ്ഡല്‍, മുന്‍ എംഎല്‍സി സഞ്ജീവ് ശ്യാം സിങ്, മുന്‍ മന്ത്രി ഹേംരാജ് സിങ് എന്നിവരാണ് പ്രധാനമായി പുറത്താക്കപ്പെട്ടത്.
Full Story

  27-10-2025
ആംബുലന്‍സ് ചരക്കുവണ്ടിയായി ദുരുപയോഗം ചെയ്തതായി ആരോപണം: തലയോലപ്പറമ്പ് പഞ്ചായത്തിനെതിരെ പ്രതിഷേധം

കോട്ടയം: തലയോലപ്പറമ്പ് പഞ്ചായത്തില്‍ ആംബുലന്‍സ് ചരക്കുവണ്ടിയായി ദുരുപയോഗം ചെയ്തതായി ആരോപണം. പഞ്ചായത്തിലേക്ക് ബുക്കുകളും പേപ്പറും എത്തിക്കാന്‍ രോഗികള്‍ക്ക് വേണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ ആംബുലന്‍സ് ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നുള്ള അച്ചടി പ്രസിദ്ധീകരണങ്ങള്‍, ബുക്കുകള്‍, പേപ്പറുകള്‍ എന്നിവ കഴിഞ്ഞ വ്യാഴാഴ്ച ആംബുലന്‍സില്‍ കൊണ്ടുവന്നതായാണ് വിവരം. ഡ്രൈവറെ കൂടാതെ പഞ്ചായത്തിലെ യുഡി ക്ലാര്‍ക്കും ടെക്നിക്കല്‍ അസിസ്റ്റന്റും ആംബുലന്‍സില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

Full Story
  27-10-2025
പിഎം ശ്രീ കരാറില്‍ ഒപ്പിട്ടതിനെതിരെ സിപിഐ-സിപിഎം തര്‍ക്കം: മുഖ്യമന്ത്രി ബിനോയിയെ ഫോണില്‍ വിളിച്ചു

തിരുവനന്തപുരം: പിഎം ശ്രീ കരാറില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കി. ഇന്നലെയാണ് മുഖ്യമന്ത്രി ബിനോയുമായി ഫോണില്‍ സംസാരിച്ചത്. കരാറില്‍ ഒപ്പിടാന്‍ ഇടയായ സാഹചര്യങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി, കരാറില്‍ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും വ്യക്തമാക്കി. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്നും അദ്ദേഹം ബിനോയിയെ അറിയിച്ചു.

മുഖ്യമന്ത്രിയോട് പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പ് ബിനോയ് വ്യക്തമാക്കിയതായാണ് വിവരം. കാബിനറ്റില്‍ ചര്‍ച്ച

Full Story
  24-10-2025
പിഎം ശ്രീ' പദ്ധതിയില്‍ ഒപ്പുവെച്ചതിനെതിരെ എതിര്‍പ്പുകള്‍ ശക്തം; മുന്നണി മര്യാദ ലംഘിച്ചതെന്ന് സിപിഐ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ'യില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ ഇടതുമുന്നണിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നു. വാര്‍ത്ത സത്യമായാല്‍ അത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികിച്ചു. വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് കടുപ്പിക്കുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്

Full Story
[101][102][103][104][105]
 
-->




 
Close Window