Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  06-11-2025
തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ല; സ്വപ്നം മാത്രമാണെന്ന് സുരേഷ് ഗോപി

തൃശൂര്‍: തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിന് പല കാരണങ്ങളുണ്ടെന്നും, ആ പദ്ധതി ഒരു സ്വപ്നമായിട്ടാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന 'കോഫി ടൈം' പരിപാടിയിലാണ് പ്രതികരണം.

മെട്രോ പദ്ധതി: രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വ്യക്തമായ മറുപടി

- ''ഇലക്ഷനിന് മുമ്പ് മെട്രോ പദ്ധതി പറഞ്ഞതിനു പിന്നാലെ അന്നും ജയിച്ചില്ല, രണ്ടാമതും ജയിച്ചില്ല. മൂന്നാം തവണ ജയിച്ചപ്പോള്‍ 'പദ്ധതി എവിടെ' എന്ന് ചോദിക്കുന്നത് രാഷ്ട്രീയക്കാരാണ്,'' എന്നും സുരേഷ് ഗോപി പറഞ്ഞു.

Full Story

  06-11-2025
വോട്ടുകൊള്ള ആരോപണത്തില്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ബ്രസീല്‍ മോഡല്‍ പ്രതികരണവുമായി രംഗത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടുകൊള്ള ആരോപണത്തില്‍ പരാമര്‍ശിച്ച ബ്രസീലിയന്‍ മോഡല്‍ ലാരിസ്സ പ്രതികരണവുമായി രംഗത്തെത്തി. തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടര്‍ പട്ടികയില്‍ ദുരുപയോഗം ചെയ്തതിനെതിരെ നവമാധ്യമത്തിലൂടെ വീഡിയോ സന്ദേശമാണ് ലാരിസ്സ പങ്കുവെച്ചത്.

''ഇത് എന്തു ഭ്രാന്താണ്'' - ലാരിസ്സയുടെ പ്രതികരണം

- ''ഒരു തമാശ പറയാനുണ്ട്'' എന്ന വാക്കുകളോടെയാണ് വീഡിയോ ആരംഭിച്ചത്.

- ''ഹലോ ഇന്ത്യ, എന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ ഉപയോഗിച്ചുവെന്ന് ആരോപണമുണ്ട്. ഇത്

Full Story
  05-11-2025
നിയമലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും അടക്കണം: മന്ത്രി കെ ബി ഗണേഷ് കുമാര്‍

കൊച്ചി: ഗുരുതര നിയമലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ പാര്‍ക്കിങ് സ്ഥലത്തായിരിക്കും സൂക്ഷിക്കുകയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. പിഴയടയ്ക്കുന്നതിനൊപ്പം അതുവരെ കണക്കാക്കുന്ന പാര്‍ക്കിങ് ഫീസും വാഹന ഉടമ നല്‍കേണ്ടതായിരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ ഇത്തരം വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളിലോ പൊലീസ് സ്റ്റേഷനുകളിലോ സൂക്ഷിക്കാറാണ് പതിവ്. പുതിയ നടപടിയിലൂടെ നിയമലംഘകരില്‍ നിന്ന് അധിക ചെലവുകള്‍ ഈടാക്കാനും വാഹനങ്ങള്‍ തിരികെ നല്‍കുന്നതിന്

Full Story
  05-11-2025
ഹരിയാനയില്‍ വന്‍ വോട്ടു ചതിയെന്ന് രാഹുല്‍ ഗാന്ധി; 25 ലക്ഷം കള്ളവോട്ടുകള്‍ നടന്നതായി ആരോപണം

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറിയുണ്ടായതായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ളവോട്ടുകള്‍ നടന്നതായും, ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള എല്ലാ സഹായവും തെരഞ്ഞെടുപ്പ് കമ്മീഷനാണ് നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുലിന്റെ രൂക്ഷ വിമര്‍ശനം.

'സ്വീറ്റി, സീമ, സരസ്വതി' എന്നീ വ്യത്യസ്ത പേരുകളില്‍ ഒരു യുവതി പത്തു ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തതായും, അതിന്റെ രേഖകള്‍ പുറത്തുവിട്ടതായും രാഹുല്‍ പറഞ്ഞു. വോട്ട് ചെയ്ത യുവതി ബ്രസീലിയന്‍ മോഡല്‍ മതിയൂസ് ഫെരെറോയാണെന്നും അദ്ദേഹം ആരോപിച്ചു.

Full Story
  05-11-2025
തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് സ്വന്തമായി പ്രൈവറ്റ് ജെറ്റ് ഇല്ല; സോഷ്യല്‍ മീഡിയയിലെ പ്രചാരണം തെറ്റായതെന്ന് ഹാലോ എയര്‍വേസ് സിഇഒ

ചെന്നൈ: തെന്നിന്ത്യന്‍ താരങ്ങളുടെ ആഢംബര ജീവിതം ചര്‍ച്ചയാകുമ്പോള്‍ പലപ്പോഴും പ്രൈവറ്റ് ജെറ്റുകള്‍ ശ്രദ്ധാകേന്ദ്രമാകാറുണ്ട്. നയന്‍താരയ്ക്ക് സ്വന്തമായി ജെറ്റ് ഉണ്ടെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നെങ്കിലും, യാഥാര്‍ഥ്യം വ്യത്യസ്തമാണെന്ന് ഹാലോ എയര്‍വേസ് സിഇഒ ഷോബി ടി പോള്‍ വ്യക്തമാക്കി.

ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി പോള്‍ ഈ വിശദീകരണം നല്‍കിയത്. ''വിജയ്, സിമ്പു തുടങ്ങിയവര്‍ ജെറ്റില്‍ യാത്ര ചെയ്യുന്നത് ശരിയാണ്. എന്നാല്‍ അവര്‍ ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ ഹയര്‍ ചെയ്യുന്നതാണ്. സൗത്ത് ഇന്ത്യയിലെ ഒരു സിനിമാ താരത്തിനും സ്വന്തമായി ഫ്ളൈറ്റ് ഇല്ല,'' അദ്ദേഹം പറഞ്ഞു.

Full Story
  04-11-2025
അപകടകരമായ ബോട്ട് യാത്ര: തൃശൂരില്‍ പിക്കപ്പ് വാന്‍ പിടികൂടി, 27,500 പിഴ

തൃശൂര്‍: തിരുനെല്‍വേലിയില്‍ നിന്ന് ബേപ്പൂരിലേക്ക് ഫൈബര്‍ വള്ളം പിക്കപ്പ് വാനില്‍ അപകടകരമായി കയറ്റി കൊണ്ടുപോയ യാത്ര തൃശൂരില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം പിടികൂടി. മോട്ടോര്‍ വാഹനവകുപ്പ് 27,500 പിഴ ചുമത്തി.

അനുമതികളില്ലാതെ യാത്ര

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും ഇല്ലാത്ത പിക്കപ്പ് വാനിലാണ് ബോട്ട് കയറ്റിയിരുന്നത്. തിരുനെല്‍വേലി സ്വദേശിയുടേതാണ് വാഹനം. ബോട്ട് ബേപ്പൂര്‍ സ്വദേശി സി.പി. മുഹമ്മദ് നിസാമിന്റേതാണ്.

അപകട സാധ്യതയുള്ള ലോഡ്

Full Story

  04-11-2025
കുടുംബവാഴ്ചക്കെതിരെ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അതൃപ്തി

ന്യൂഡല്‍ഹി: കുടുംബവാഴ്ചക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ എംപിയുടെ നിലപാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പ് നല്‍കി.

നെഹ്റു കുടുംബത്തെ പരാമര്‍ശിച്ച് ലേഖനം

പ്രൊജക്ട് സിന്‍ഡിക്കേറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂര്‍ കുടുംബവാഴ്ചയെ വിമര്‍ശിച്ചത്. ജവാഹര്‍ലാല്‍ നെഹ്റു മുതല്‍ പ്രിയങ്ക ഗാന്ധി വരെയുള്ള നേതാക്കളെ പരാമര്‍ശിച്ച തരൂര്‍,

Full Story
  04-11-2025
കൊല്ലം നഗരസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊല്ലം: തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും നഗരസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 56 സീറ്റുകളുള്ള കൊല്ലം കോര്‍പ്പറേഷനില്‍ ആദ്യഘട്ടമായി 13 പേരെ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ കൗണ്‍സിലറും ഐഎന്‍ടിയുസി ജില്ലാ അധ്യക്ഷനുമായ എ.കെ. ഹഫീസാണ് മേയര്‍ സ്ഥാനാര്‍ഥി.

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതിര്‍ന്ന നേതാവ് വിഎസ് ശിവകുമാര്‍ നിര്‍വഹിച്ചു. 26 പേരുടെ പട്ടിക ഇതിനകം തയ്യാറായിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ സൗഹാര്‍ദപരമായി പുരോഗമിക്കുകയാണെന്നും, ഇത്തവണ യുഡിഎഫ് ഭരണം വരുമെന്ന് ശിവകുമാര്‍

Full Story
[115][116][117][118][119]
 
-->




 
Close Window