Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  03-11-2025
മൂന്നാര്‍ കൊടും തണുപ്പിലേക്ക്

കൊച്ചി: മഴ വിട്ടുനിന്നതോടെ സംസ്ഥാനത്ത് അതിരാവിലെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൂന്നാറില്‍ രേഖപ്പെടുത്തി. ഇന്നലെ അതിരാവിലെ മൂന്നാറില്‍ 6.2 ഡിഗ്രി സെല്‍ഷ്യസ് ആയാണ് താപനില താഴ്ന്നത്. മൂന്നാറിന് അടുത്തുള്ള കുണ്ടല ഡാമിലും നല്ല തണുപ്പാണ്. രാവിലെ 6.9 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ പത്തു ഡിഗ്രിക്ക് താഴെ രേഖപ്പെടുത്തിയതോടെ, മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് എന്നിവയ്ക്ക് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ രേഖപ്പെടുത്തി. അതേ സമയം മഴ വിട്ടുനിന്നതോടെ,

Full Story
  03-11-2025
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്.

ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. 17ന് രേഖപ്പെടുത്തിയ 97,360

Full Story
  03-11-2025
ലോക ചാംപ്യന്‍മാരായ വനിതാ ടീമിന് 123 കോടി സമ്മാനത്തുക

 മുംബൈ: ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍. ചാംപ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് അവാര്‍ഡ് തുക പ്രഖ്യാപിച്ചത്. ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78 കോടിയുടെ (4.48 മില്യണ്‍ യുഎസ് ഡോളര്‍) പ്രൈസ് മണിയും ഐസിസി സമ്മാനിച്ചിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നല്‍കിയത്.

വിജയികളായ ഇന്ത്യന്‍ ടീമിന് ആകെ 123

Full Story
  02-11-2025
ശ്രീകാകുളത്ത് ക്ഷേത്ര ഉത്സവത്തില്‍ തിക്കിലും തിരക്കിലും 9 മരണം: ക്ഷേത്ര ഉടമയ്ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയില്‍ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 9 പേര്‍ മരിച്ച സംഭവത്തില്‍ ക്ഷേത്ര ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. 94 വയസ്സുള്ള ഹരി മുകുന്ദ് പാണ്ഡെയ്ക്ക് കുറ്റകരമായ നരഹത്യക്കുറ്റം ചുമത്തിയാണ് നടപടി.

ശനിയാഴ്ച നടന്ന കാര്‍ത്തിക ഏകാദശി ഉത്സവം ക്ഷേത്രം ഉദ്ഘാടനം ചെയ്തതിനു ശേഷമുള്ള ആദ്യത്തെ ആഘോഷമായിരുന്നു. മതിയായ അനുമതികളില്ലാതെ ക്ഷേത്രം നിര്‍മിച്ചതും, ഉത്സവം സംഘടിപ്പിച്ചതിന് പൊലീസ് അനുമതി ഇല്ലായിരുന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി കെ വി മഹേശ്വര റെഡ്ഡി അറിയിച്ചു.

Full Story

  02-11-2025
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനായി മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ മത്സരത്തിലിറക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ മത്സരത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കവടിയാര്‍ വാര്‍ഡില്‍ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്.

മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിച്ച് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്. ശബരീനാഥിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാല്‍ തൊട്ടടുത്ത കവടിയാര്‍

Full Story
  02-11-2025
ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ടമര്‍ദ്ദനം: ദേശമംഗലത്ത് സംഭവമുണ്ടായത്

തൃശൂര്‍: ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ പോസ്റ്റിനെ തുടര്‍ന്ന് 19കാരന്‍ വിദ്യാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ടമര്‍ദ്ദനം നടന്നതായി റിപ്പോര്‍ട്ട്. ദേശമംഗലം സ്വദേശിയായ ജസീമിനെയാണ് വ്യാഴാഴ്ച വൈകുന്നേരം ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡില്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.

ജസീമിന്റെ മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സംഘം ചവിട്ടുന്നതും ജസീം റോഡിലേക്കു വീഴുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജസീം ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട്

Full Story
  01-11-2025
ശീഷ്മഹല്‍' വിവാദം വീണ്ടും; കെജരിവാളിനെതിരെ ആക്ഷേപവുമായി ബിജെപി, ആം ആദ്മി തിരിച്ചടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കൂടിയായ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളിനെതിരെ 'ശീഷ്മഹല്‍' ആരോപണവുമായി വീണ്ടും ബിജെപി രംഗത്ത്. പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ കെജരിവാളിന് രണ്ടേക്കറില്‍ വ്യാപിച്ചുകിടക്കുന്ന സെവന്‍ സ്റ്റാര്‍ ബംഗ്ലാവ് അനുവദിച്ചുവെന്നതാണ് ബിജെപിയുടെ ആരോപണം. ബംഗ്ലാവിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ബിജെപി പങ്കുവച്ചിട്ടുണ്ട്.

എക്‌സ് പോസ്റ്റിലൂടെയാണ് ആരോപണം ഉയര്‍ന്നത്. പഞ്ചാബിലെ 'സൂപ്പര്‍ മുഖ്യമന്ത്രി' കെജരിവാളാണ് എന്നും, ഡല്‍ഹിയിലെ ചില്ലുകൊട്ടാരം ഒഴിഞ്ഞതിന് പിന്നാലെ പഞ്ചാബില്‍ അതിനേക്കാള്‍ ആഡംബരപൂര്‍ണമായ ബംഗ്ലാവ് ലഭിച്ചുവെന്നും ബിജെപി ആരോപിച്ചു. ചണ്ഡീഗഢിലെ സെക്ടര്‍

Full Story
  01-11-2025
'ഓപ്പറേഷന്‍ സൈ ഹണ്ടില്‍' കൊച്ചിയില്‍ 300 വാടക അക്കൗണ്ടുകള്‍ കണ്ടെത്തി; വിദ്യാര്‍ഥികള്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടതായി പൊലീസ്

കൊച്ചി: സൈബര്‍ തട്ടിപ്പിനെതിരേ കേരള പൊലീസ് ആരംഭിച്ച 'ഓപ്പറേഷന്‍ സൈ ഹണ്ട്' നടപടികള്‍ ശക്തമാകുന്നു. കൊച്ചി സിറ്റിയില്‍ മാത്രം 300 വാടക ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കളമശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ 60 വയസ്സുള്ള അമ്മയുടെ അക്കൗണ്ട് മകന്‍ ദുരുപയോഗം ചെയ്തതും കോടികള്‍ അക്കൗണ്ടിലേക്ക് എത്തിയതും അന്വേഷണത്തില്‍ പുറത്തുവന്നു.

ഒളിവില്‍ പോയ മകനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇതുവരെ കൊച്ചി സിറ്റിയില്‍ അറസ്റ്റിലായത് 6 പേരാണ്. തട്ടിപ്പുപണം കൂടുതലും വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്കാണ് എത്തുന്നതായി സിറ്റി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവര്‍ വിദ്യാര്‍ഥികളാണെന്ന് സിറ്റി പൊലീസ്

Full Story
[116][117][118][119][120]
 
-->




 
Close Window