Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പരിശോധനയ്ക്കിടെ ട്രെയ്ന്‍ കടന്നു പോയി, ജീവനക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു
reporter

തിരുവനന്തപുരം: പരിശോധന നടത്താനായി ഇറങ്ങിയ ട്രെയിന്‍ മാനേജര്‍ (?ഗാര്‍ഡ്) അടിയില്‍ നില്‍ക്കുമ്പോള്‍ ട്രെയിന്‍ മുന്നോട്ടെടുത്തു. പെട്ടെന്നു ട്രാക്കില്‍ കമിഴ്ന്നു കിടന്നതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് കോച്ചുകള്‍ അപ്പോഴേക്കും കടന്നു പോയിരുന്നു. തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശി ടികെ ദീപയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇന്നലെ രാവിലെ 9.15ഓടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ കോച്ചിനടിയില്‍ നിന്നു പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണു കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്നു ട്രെയിന്‍ ചിറയിന്‍കീഴില്‍ നിര്‍ത്തി. എവിടെ നിന്നാണ് പുക ഉയരുന്നതെന്നു പരിശോധിക്കാനായി ദീപ ട്രെയിനിനു അടിയിലേക്ക് ഇറങ്ങി. പരിശോധനയ്ക്കിടെ ട്രെയിന്‍ മുന്നോട്ടെടുക്കുകയായിരുന്നു.

പെട്ടെന്നു തന്നെ ദീപ ട്രാക്കില്‍ കമിഴ്ന്നു കിടുന്നു. അതിനിടെ വാക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാന്‍ ദീപ ശ്രമിച്ചിരുന്നതായി കണ്ടു നിന്നവര്‍ പറഞ്ഞു. ആളുകള്‍ ഉച്ചത്തില്‍ ബഹളം വച്ചതോടെ ട്രെയിന്‍ നിര്‍ത്തി. സ്റ്റേഷനിലെ ?ഗേറ്റ് കീപ്പര്‍ എത്തിയാണ് ദീപയെ പുറത്തെത്തിച്ചത്. ട്രാക്കില്‍ വീണു ദീപയ്ക്ക് കാല്‍മുട്ടിനു പരിക്കേറ്റിട്ടുണ്ട്. ഡ്യൂട്ടി തുടര്‍ന്ന ദീപയെ കൊല്ലത്തെ റെയില്‍വേ ആശുപത്രിയിലും തുടര്‍ന്നു പേട്ടയിലെ റെയില്‍വേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലത്തു നിന്നു മറ്റൊരു ?ഗാര്‍ഡിനെ നിയോ?ഗിച്ച ശേഷമാണ് നേത്രാവതി സര്‍വീസ് തുടര്‍ന്നത്. സംഭവത്തെപ്പറ്റി റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. കൊടി കാണിക്കുകയോ അല്ലെങ്കില്‍ വാക്കി ടോക്കിയിലൂടെ അറിയിപ്പ് ലഭിക്കുകയോ ചെയ്ത ശേഷം മാത്രമേ ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ മുന്നോട്ടെടുക്കാവു എന്നാണ് ചട്ടം. ദീപ ഉപയോ?ഗിച്ചിരുന്ന വാക്കിടോക്കിയ്ക്ക് സാങ്കേതിക തകരാറുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window