Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Nov 2026
വാര്‍ത്തകള്‍
  25-12-2025
ക്രിസ്മസ് ദിനാഘോഷത്തില്‍ ദേവാലയത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ക്രിസ്മസ് ദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ സിഎന്‍ഐ സഭാ ദേവാലയത്തിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. നൂറുകണക്കിന് വിശ്വാസികളോടൊപ്പം പ്രധാനമന്ത്രിയും പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നു. സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും അദ്ദേഹം സന്നിഹിതനായിരുന്നു.

ഡല്‍ഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. ബിഷപ്പ് പോള്‍ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. ഏറ്റുവാങ്ങിയ ബൈബിള്‍ മോദി മുത്തമിട്ടു. സഭാ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Full Story
  24-12-2025
ഒന്നര പതിറ്റാണ്ടില്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മൂന്നര മടങ്ങ് വളര്‍ന്നു - റിസര്‍വ് ബാങ്ക് കണക്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മൂന്നര മടങ്ങ് വളര്‍ന്നു എന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 2011-12ല്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) 3.64 ലക്ഷം കോടി രൂപയായിരുന്നപ്പോള്‍, 2024-25ല്‍ അത് 12.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടെ സംസ്ഥാനത്തെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മൂല്യമാണ് ജിഎസ്ഡിപി. കഴിഞ്ഞ വര്‍ഷം ഇത് 11.35 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് ബാധിച്ച 2020-21ല്‍ മാത്രമാണ് 14 വര്‍ഷത്തിനിടെ സമ്പദ്വ്യവസ്ഥയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 2019-20ല്‍ 8.31 ലക്ഷം കോടി രൂപയായിരുന്നത് 2020-21ല്‍ 7.72 ലക്ഷം കോടിയായി കുറഞ്ഞു. എന്നാല്‍ അടുത്ത

Full Story
  24-12-2025
കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ്: പാര്‍ട്ടി തീരുമാനം അന്തിമം - കെ.സി. വേണുഗോപാല്‍

ന്യൂഡല്‍ഹി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം എന്തായാലും അന്തിമമാണെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. തീരുമാനത്തില്‍ അപാകതകളോ പരാതികളോ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും അദ്ദേഹം പറഞ്ഞു.

ദീപ്തി മേരി വര്‍ഗീസിന് പ്രയാസം ഉണ്ടായത് സ്വാഭാവികമാണെന്നും, 1987-ല്‍ താന്‍ കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്ത് മഹാരാജാസ് കോളജിലെ ശക്തമായ പ്രവര്‍ത്തകയായിരുന്നു ദീപ്തിയെന്നും വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചു നിന്ന പ്രവര്‍ത്തകയായതിനാല്‍ മേയര്‍ പദവി ആഗ്രഹിച്ചത്

Full Story
  24-12-2025
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് മുന്‍ എംഎല്‍എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എഴാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്, അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ, ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ മാസമാണ് ചലച്ചിത്ര പ്രവര്‍ത്തക കുഞ്ഞുമുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന്,

Full Story
  23-12-2025
ശബരിമല സ്വര്‍ണ്ണക്കൊള്ള: വിദേശ വ്യവസായിയുടെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായി

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്ന തരത്തില്‍ വിദേശ വ്യവസായി നല്‍കിയ മൊഴിയാണ് എസ്ഐടി അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണത്തോടൊപ്പം പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതായി വ്യവസായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2019-20 കാലഘട്ടങ്ങളില്‍ നാല് വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയതെന്ന് മൊഴിയില്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ

Full Story
  23-12-2025
എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്തെ ആദ്യ ഹൃദയ മാറ്റ ശസ്ത്രക്രിയ വിജയകരം

എറണാകുളം: രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ ഹൃദയ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. വൈകിട്ട് 6.46ഓടെയാണ് ശസ്ത്രക്രിയ അവസാനിച്ചത്. മാറ്റിവെച്ച ഹൃദയം നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയുടെ ശരീരത്തില്‍ മിടിച്ച് തുടങ്ങി. ദുര്‍ഗയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍ ചികിത്സ സംബന്ധിച്ച തീരുമാനം ഉടന്‍ അറിയിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗയ്ക്ക് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാര്‍ എയര്‍ ആംബുലന്‍സിലൂടെ ഹൃദയം കൊച്ചിയിലേക്ക് എത്തിച്ചു.

Full Story

  23-12-2025
ഇന്ത്യക്കാര്‍ക്കുള്ള വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി ബംഗ്ലാദേശ്

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ വിസയും കോണ്‍സുലര്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ അറിയിച്ചു. അനിശ്ചിതകാലത്തേക്ക് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതായി ഹൈക്കമ്മീഷന്‍ ഓഫീസിന് പുറത്ത് പതിച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ വിസ അപേക്ഷാ കേന്ദ്രത്തിന്റെ (ഐവിഎസി) പ്രവര്‍ത്തനം ഇന്ത്യ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നടപടി. ചിറ്റഗോങ് നഗരത്തിലെ ഖുല്‍ഷി മേഖലയില്‍ എഎച്ച്‌സിഐക്ക് സമീപം നടന്ന പ്രതിഷേധങ്ങളാണ് ഇന്ത്യയുടെ നീക്കത്തിന് പിന്നില്‍. സാഹചര്യം വിലയിരുത്തുന്നതുവരെ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍

Full Story
  22-12-2025
ശബരിമല: തീര്‍ഥാടകര്‍ക്ക് കേരള സദ്യ ഞായറാഴ്ച മുതല്‍ ആരംഭിച്ചു

ശബരിമല: തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിവ ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ സദ്യയാണ് ഒരുക്കുന്നത്.



സദ്യയുടെ പ്രത്യേകതകള്‍

- അവിയല്യും തോരന്‍ ഓരോ തവണയും മാറി വയ്ക്കും.

- മോര്‍, രസം, പുളിശേരി എന്നിവയില്‍ ഏതെങ്കിലും ഒരു വിഭവം ദിവസേന ലഭിക്കും.

- ഓരോ ദിവസവും വ്യത്യസ്തമായ ഒരു തരം പായസം ഒരുക്കും.

- ഒന്നിടവിട്ട ദിവസങ്ങളില്‍ കേരളീയ സദ്യയും പുലാവും മാറി

Full Story
[118][119][120][121][122]
 
-->




 
Close Window