Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  22-10-2025
പുത്തൂരില്‍ കന്നുകാലി കടത്തല്‍: മലയാളി ലോറി ഡ്രൈവറിന് പൊലീസ് വെടിയേറ്റ് പരിക്ക്

കന്നുകാലി കടത്തല്‍ കേസില്‍ പൊലീസ് വെടിവെപ്പില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് പരിക്ക്. കാസര്‍കോട് സ്വദേശി അബ്ദുള്ളയാണ് വെടിയേറ്റ് പരിക്കേറ്റത്. കര്‍ണാടക-കേരള അതിര്‍ത്തിയിലെ ഈശ്വരമംഗളത്തിലാണ് സംഭവം നടന്നത്.

രാവിലെ കന്നുകാലികളുമായി ഊടുവഴിയിലൂടെ കടന്നുപോകുകയായിരുന്ന ലോറി, പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ മുന്നേറി. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് 10 കിലോമീറ്ററോളം ലോറിയെ പിന്തുടര്‍ന്നു. ഇടയില്‍ മറ്റൊരു പൊലീസ് സംഘം ജീപ്പ് കുറുകേയിട്ട് ലോറി തടയാന്‍ ശ്രമിച്ചെങ്കിലും, ലോറി ജീപ്പിനെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇതിനിടെ പൊലീസ് ലോറിയിലേക്കു രണ്ടു തവണ വെടിയുതിര്‍ത്തു.

Full Story
  21-10-2025
'സാഗരകന്യക' ശില്പം വിവാദത്തില്‍; അനുമതിയില്ലാതെ വികലമായി ഉപയോഗിച്ചതിന് ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ പ്രതിഷേധം

തിരുവനന്തപുരം: ശംഖുമുഖം കടല്‍ത്തീരത്ത് സ്ഥാപിച്ച പ്രശസ്ത ശില്പം 'സാഗരകന്യക'യെ വികലമായി ചിത്രീകരിച്ച ആശുപത്രി പരസ്യചിത്രം വിവാദമായി. സ്തനാര്‍ബുദ അവബോധ ക്യാമ്പെയ്നിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ഹോര്‍ഡിംഗിലാണ് ശില്പത്തിന്റെ സ്തനങ്ങളില്‍ ഒന്ന് മായ്ച്ചുകളഞ്ഞ രൂപം ഉപയോഗിച്ചത്. ''ഒരു മാറ്റം കാണുന്നുണ്ടോ?'' എന്നായിരുന്നു പരസ്യത്തിലെ സന്ദേശം.

സ്തനാര്‍ബുദ ചികിത്സയായ മാസ്റ്റെക്ടമി ചെയ്തതിന്റെ പ്രതീകമായാണ് ഈ രൂപമാറ്റം അവതരിപ്പിച്ചതെന്ന് ആശുപത്രി വക്താക്കള്‍ വിശദീകരിച്ചെങ്കിലും, ശില്‍പ്പിയായ കാനായി കുഞ്ഞിരാമന്‍ ശക്തമായി എതിര്‍ത്തു. തന്റെ അനുമതിയില്ലാതെയും ശില്പം വികലമാക്കിയും ഉപയോഗിച്ചതില്‍ പ്രതിഷേധം

Full Story
  21-10-2025
ശബരിമല സ്വര്‍ണക്കൊള്ള: ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി; പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഇടക്കാല ഉത്തരവിലാണ് എസ്ഐടിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ട് കോടതി ഈ നിര്‍ദേശം നല്‍കിയത്. കേസ് നവംബര്‍ 15ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സ്വര്‍ണപാളി അഴിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് നിലവില്‍ നടന്ന കേസില്‍ നിന്നും കക്ഷികളെ ഒഴിവാക്കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി തീരുമാനിച്ചു. ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്നാണ് ആദ്യ കേസ് രജിസ്റ്റര്‍

Full Story
  21-10-2025
ലോക്പാലിന് വേണ്ടി ആഡംബര കാറുകള്‍ വാങ്ങുന്നു; അഞ്ച് കോടി രൂപ ചെലവാകും

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന ലോക്പാലിന് വേണ്ടി ആഡംബര കാറുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. 70 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു 3 സീരീസ് 330 മോഡലില്‍ പെട്ട ഏഴ് കാറുകള്‍ വാങ്ങുന്നതിനായാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന് ഏകദേശം അഞ്ച് കോടി രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍.

ലോക്പാല്‍ ചെയര്‍പേഴ്സണും ആറ് അംഗങ്ങളും ഉപയോഗിക്കുന്നതിനായാണ് ഈ വാഹനങ്ങള്‍ വാങ്ങുന്നത്. അംഗങ്ങളില്‍ മൂന്ന് പേര്‍ ജുഡീഷ്യല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറാണ് നിലവിലെ ലോക്പാല്‍ ചെയര്‍പേഴ്സണ്‍.
Full Story

  20-10-2025
കെ സുധാകരന് ദേഹാസ്വാസ്ഥ്യം; തൃശൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് തലകറക്കം അനുഭവപ്പെട്ടതെന്നും ഉടന്‍ തന്നെ ചികിത്സ തേടിയതാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

തലകറക്കത്തിന് കാരണം വ്യക്തമാക്കുന്നതിനായി എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി വക്താക്കള്‍ വ്യക്തമാക്കി.

Full Story
  20-10-2025
ക്ഷേമ പെന്‍ഷന്‍ 1800 രൂപയാക്കാന്‍ നീക്കം; പ്രഖ്യാപനം കേരളപ്പിറവി ദിനത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ 200 രൂപ വര്‍ധിപ്പിച്ച് 1800 രൂപയാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ധനവകുപ്പിന്റെ പരിഗണനയിലായിരിക്കുന്ന നിര്‍ദേശം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനാണ് നീക്കം.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് 1800 രൂപയെന്ന താത്കാലിക വര്‍ധനവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രഖ്യാപനം കേരളപ്പിറവി ദിനത്തില്‍ ഉണ്ടാകുമെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

പെന്‍ഷന്‍ വര്‍ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടന്‍

Full Story
  20-10-2025
ഹിജാബ് വിവാദം: കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ കാന്തപുരം വിഭാഗം നേതാവിന്റെ രൂക്ഷ വിമര്‍ശനം

മലപ്പുറം: ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് വൈ എസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ലാഹ് സഖാഫി എളമരം. ഒരു സമുദായത്തിന്റെ മൗലികാവകാശം നിഷേധിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞ മട്ടിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഹൈബി ഈഡന്‍ എംപി വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയതായും, കര്‍ണാടകയിലെ കോണ്‍ഗ്രസ് കാട്ടിയ ആര്‍ജവം കേരള കോണ്‍ഗ്രസിനും കാണിക്കേണ്ടതുണ്ടെന്നും സഖാഫി പറഞ്ഞു. മുസ്ലീം ലീഗ് മൂന്ന് ദിവസം മൗനവ്രതം ആചരിച്ചതായും അദ്ദേഹം വിമര്‍ശിച്ചു.

''തല മറയ്ക്കുന്ന കാര്യത്തില്‍ ഇസ്ലാമില്‍ രണ്ട് അഭിപ്രായമില്ല.

Full Story
  19-10-2025
ട്രംപ് ഭരണകൂടത്തിന് എതിരെ യുഎസില്‍ വന്‍ പ്രതിഷേധം; 50 സ്റ്റേറ്റുകളിലായി എഴുപത് ലക്ഷം പേര്‍ തെരുവിലിറങ്ങി

വാഷിങ്ടണ്‍: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം. 50 സ്റ്റേറ്റുകളിലായി നടന്ന 'നോ കിങ്സ്' പ്രതിഷേധത്തിന്റെ രണ്ടാം പതിപ്പില്‍ ഏകദേശം എഴുപത് ലക്ഷത്തോളം പേര്‍ പങ്കെടുത്തു. 'രാജവാഴ്ചയല്ല ജനാധിപത്യം' എന്ന മുദ്രാവാക്യങ്ങളുമായി ബാനറുകളുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവുകളിലിറങ്ങിയത്.

വലുതും ചെറുതുമായ നിരവധി പ്രകടനങ്ങളാണ് വിവിധ നഗരങ്ങളിലായി അരങ്ങേറിയത്. ഷിക്കാഗോയിലെ ഗ്രാന്റ് പാര്‍ക്കില്‍ മാത്രം പതിനായിരം പേരോളം പ്രതിഷേധത്തില്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡി.സി., മിയാമി, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ നഗരങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിന്

Full Story
[120][121][122][123][124]
 
-->




 
Close Window